1400 റണ്‍സ് സ്‌കോര്‍ ചെയ്യുക, ടീമിലെ ഇടം തിരികെ പിടിക്കാന്‍ രാഹുലിന് മുന്‍പില്‍ സെലക്ടര്‍മാരുടെ ഫോര്‍മുല

1400 റണ്‍സ് സ്‌കോര്‍ ചെയ്യുക, ടീമിലെ ഇടം തിരികെ പിടിക്കാന്‍ രാഹുലിന് മുന്‍പില്‍ സെലക്ടര്‍മാരുടെ ഫോര്‍മുല

1400 റണ്‍സ് ലക്ഷ്മണ്‍ സ്‌കോര്‍ ചെയ്തതിലേക്കാണ് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വിരല്‍ ചൂണ്ടിയത്

ന്യൂഡല്‍ഹി:സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ടീമിലെ ഇടം തിരികെ പിടിക്കുന്നതിന് മുന്‍ താരം വിവിഎസ് ലക്ഷ്മണിനെ മാതൃകയാക്കാന്‍ കെ എല്‍ രാഹുലിനോട് ചീഫ് സെലക്ടര്‍. 1400 റണ്‍സ് ലക്ഷ്മണ്‍ സ്‌കോര്‍ ചെയ്തതിലേക്കാണ് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വിരല്‍ ചൂണ്ടിയത്. 

വിവിഎസ് ലക്ഷ്മണിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയ സമയം ലക്ഷ്മണ്‍ ഡൊമസ്റ്റിക് ക്രിക്കറ്റിലേക്കെത്തി. രഞ്ജിയില്‍ 1400 റണ്‍സ് സ്‌കോര്‍ ചെയ്താണ് ദേശീയ ടീമിലെ സ്ഥാനം ലക്ഷ്മണ്‍ തിരികെ പിടിച്ചത്, എംഎസ്‌കെ പ്രസാദ് പറഞ്ഞു. ടീമില്‍ നിന്ന് ഒഴിവാക്കുന്ന വിവരം രാഹുലുമായി സംസാരിച്ചു. അപൂര്‍വം കഴിവുള്ള താരമാണ് രാഹുല്‍. പക്ഷേ റെഡ് ബോള്‍ ക്രിക്കറ്റില്‍ രാഹുലിന്റെ ഫോം ഇപ്പോള്‍ മങ്ങിയെന്നും ചീഫ് സെലക്ടര്‍ പറഞ്ഞു. 

ശിഖര്‍ ധവാനും, മുരളി വിജയിയും ടെസ്റ്റിലെ ഓപ്പണര്‍ സ്ഥാനത്തേക്കുള്ള പോരില്‍ പിന്നിലായി. മുതിര്‍ന്ന താരങ്ങള്‍ ഇങ്ങനെ പിറകിലോട്ട് പോവുമ്പോള്‍ രാഹുലിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. നിര്‍ഭാഗ്യവശ്യാല്‍ രാഹുലിന് സ്ഥിരത പുലര്‍ത്താനാവുന്നില്ല. തന്റെ കഴിവിന്റെ സൂചനകള്‍ രാഹുല്‍ കാട്ടിയിരുന്നു. അതുകൊണ്ടാണ് ഇത്രനാളും രാഹുലിനെ തങ്ങള്‍ പിന്തുണച്ചത്. ഫോമിലായിരിക്കുമ്പോള്‍ രാഹുലിന്റെ ബാറ്റിങ് ട്രീറ്റ് തന്നെയാണെന്നും എംഎസ്‌കെ പ്രസാദ് പറഞ്ഞു.

രാഹുലിനെ ടീമില്‍ നിന്ന് ഒഴിവാക്കി പകരം യുവതാരം ശുഭ്മാന്‍ ഗില്ലിനെയാണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയത്. രോഹിത്ത് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. റിസര്‍വ് ഓപ്പണറായാണ് ഗില്‍ ടീമില്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com