'ഈ ചതിയന്‍ എല്ലാക്കാലവും ചതിയനായിരിക്കും, ആരും ഒന്നും മറക്കില്ല'; സ്മിത്തിനെതിരെ മറ്റൊരു ഇംഗ്ലണ്ട് താരം കൂടി

പന്ത് ചുരണ്ടലിലെ സ്മിത്തിന്റെ പങ്കിനെ കുറിച്ച്  ലോകം എന്നും ഓര്‍ക്കും. എക്കാലവും ചതിയന്‍ എന്നാവും സ്മിത്ത് അറിയപ്പെടുക
'ഈ ചതിയന്‍ എല്ലാക്കാലവും ചതിയനായിരിക്കും, ആരും ഒന്നും മറക്കില്ല'; സ്മിത്തിനെതിരെ മറ്റൊരു ഇംഗ്ലണ്ട് താരം കൂടി

ഷസ് പരമ്പരയോടെ പന്ത് ചുരണ്ടല്‍ വിവാദം തീര്‍ത്ത കറകള്‍ കഴുകി കളയാന്‍ ലക്ഷ്യമിടുന്ന സ്റ്റീവ് സ്മിത്തിനെതിരെ മറ്റൊരു ഇംഗ്ലണ്ട് താരം കൂടി രംഗത്ത്. ചതിയന്‍ എന്ന പേരില്‍ തന്നെയാവും ഇനിയുള്ള കാലം മുഴുവന്‍ സ്മിത്ത് അറിയപ്പെടുക എന്ന് ഇംഗ്ലണ്ട് താരം മോണ്ടി പനേസര്‍ പറഞ്ഞു. 

മഹാനായ കളിക്കാരന്‍ എന്ന സ്റ്റേറ്റസിന് താഴെ നില്‍ക്കാനെ സ്മിത്തിന് കഴിയുകയുള്ളുവെന്ന് പനേസര്‍ പറയുന്നു. പന്ത് ചുരണ്ടലിലെ സ്മിത്തിന്റെ പങ്കിനെ കുറിച്ച്  ലോകം എന്നും ഓര്‍ക്കും. എക്കാലവും ചതിയന്‍ എന്നാവും സ്മിത്ത് അറിയപ്പെടുക. മഹാനായ ക്രിക്കറ്റ് കളിക്കാരുടെ പേരിനൊപ്പം സ്മിത്തിന്റെ പേരും വെച്ചാല്‍ അവിടെ ഒരു ചോദ്യം ഉയരും, ശരിക്കും മഹാനാണോ സ്മിത്ത്, അല്ലെങ്കില്‍ നല്ല ക്രിക്കറ്റ് താരവും അതേ സമയം ചതിയനുമാണോ സ്മിത്ത് എന്നത്...പനേസര്‍ പറഞ്ഞു. 

നല്ല കളിക്കാരനും, മഹാനായ കളിക്കാരനും തമ്മില്‍ വ്യത്യാസമുണ്ട്. കളിക്കളത്തിലും പുറത്തും എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്. പന്ത് ചുരണ്ടല്‍ സംഭവത്തോടെ മഹാനായ കളിക്കാരന്‍ എന്ന സ്‌റ്റേറ്റസിന് താഴെ മാത്രമാണ് സ്മിത്തിന് സ്ഥാനം. സച്ചിന്‍, ഗാവസ്‌കര്‍. ഗാംഗുലി, കുംബ്ലേ എന്നിവരെ നോക്കു. എത്ര റണ്‍സ് സ്മിത്ത് സ്‌കോര്‍ ചെയ്തു എന്നതിലല്ല കാര്യം. മഹാനായ കളിക്കാരുടെ നിരയില്‍ ഒരിക്കലും സ്മിത്തിന് സ്ഥാനമില്ലെന്നും ഇംഗ്ലണ്ട് സ്പിന്നര്‍ പറയുന്നു. 

ശവക്കുഴിയിലേക്ക് പോവുന്നത് വരെ സ്മിത്ത് ചതിയനായിരിക്കും എന്നായിരുന്നു ഇംഗ്ലണ്ട് മുന്‍ പേസര്‍ ഹാര്‍മിസന്‍ പറഞ്ഞത്. ആഷസിലെ റണ്‍വേട്ടയിലൂടെ റെക്കോര്‍ഡുകള്‍ പലതും മറികടന്നും, ആഷസ് നിലനിര്‍ത്താന്‍ ഓസീസിന് കരുത്തായുമാണ് സ്മിത്ത് തന്റെ തിരിച്ചു വരവ് പ്രഖ്യാപിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com