അമ്പാട്ടി റായിഡു നായകനാവുന്നു, വിരമിക്കല്‍ തീരുമാനം ഉപേക്ഷിച്ച് തിരികെ എത്തിയതോടെ മാറ്റം

ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിന് പിന്നാലെയാണ് റായിഡു ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്
അമ്പാട്ടി റായിഡു നായകനാവുന്നു, വിരമിക്കല്‍ തീരുമാനം ഉപേക്ഷിച്ച് തിരികെ എത്തിയതോടെ മാറ്റം

വിരമിക്കല്‍ തീരുമാനം ഉപേക്ഷിച്ച് ക്രിക്കറ്റിലേക്ക് തിരികെ എത്തിയ അമ്പാട്ടി റായിഡുവിനെ ഹൈദരാബാദ് നായകനായി നിയമിച്ചു. വിജയ് ഹസാരെ ട്രോഫിയിലാവും റായിഡു ഹൈദരാബാദിനെ നയിക്കുക. 

ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിന് പിന്നാലെയാണ് റായിഡു ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ലോകകപ്പില്‍ നാലാം സ്ഥാനത്ത് റായിഡുവിനെ പരിഗണിച്ചിരുന്നു എങ്കിലും വിജയ് ശങ്കര്‍ റായിഡുവിന്റെ വഴിയടച്ചു. പിന്നെ ധവാനും, വിജയ് ശങ്കര്‍ക്കും പരിക്കേറ്റിട്ടും റിസര്‍വ് ലിസ്റ്റില്‍ ഉള്‍പ്പെട്ട റായിഡുവിനെ ഇന്ത്യ ഇംഗ്ലണ്ടിലേക്ക് അയച്ചില്ല. 

ഏകദിനത്തില്‍ ശ്രദ്ധ കൊടുക്കുന്നതിനായി അതിന് മുന്‍പ് തന്നെ റായിഡു ഫസ്റ്റ ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. എന്നാല്‍ വിവിഎസ് ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ള മുന്‍ കളിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രിക്കറ്റിലേക്ക് തിരികെ വരാനുള്ള മാനസികാവസ്ഥയിലേക്ക് തന്നെ എത്തിക്കുകയായിരുന്നു എന്നാണ് വിരമിക്കല്‍ പ്രഖ്യാപിച്ച് റായിഡു പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com