14 സിക്‌സര്‍; അഞ്ച് ഫോര്‍; 41 പന്തില്‍ സെഞ്ച്വുറി; വെടിക്കെട്ട് ബാറ്റിംഗുമായി ജോര്‍ജ്ജ് മന്‍സി

അന്താരാഷ്ട്ര ടി20യിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി നേടിയാണ് ചരിത്രം സൃഷ്ടിച്ചത്
14 സിക്‌സര്‍; അഞ്ച് ഫോര്‍; 41 പന്തില്‍ സെഞ്ച്വുറി; വെടിക്കെട്ട് ബാറ്റിംഗുമായി ജോര്‍ജ്ജ് മന്‍സി

ഡബ്ലിന്‍: ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ സ്‌കോട്‌ലന്‍ഡ് താരം ജോര്‍ജ് മന്‍സിക്ക് റെക്കോര്‍ഡ് സെഞ്ചുറി. അന്താരാഷ്ട്ര ടി20യിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി നേടിയാണ് ചരിത്രം സൃഷ്ടിച്ചത്. 56 പന്തില്‍ നേടിയ മന്‍സി പുറത്താകാതെ 127 റണ്‍സെടുത്തു. പതിനാല് സിക്‌സും അഞ്ച് ഫോറും ഇതില്‍ ഉള്‍പ്പെടുന്നു. 

എന്നാല്‍ 35 പന്തില്‍ സെഞ്ചുറി തികച്ച രോഹിത് ശര്‍മ്മ, ഡേവിഡ് മില്ലര്‍, സുദേഷ് വിക്രമശേഖര എന്നിവരെ മന്‍സിക്ക് മറികടക്കാനായില്ല. മന്‍സി വെടിക്കെട്ടില്‍ സ്‌കോട്‌ലന്‍ഡ് മൂന്ന് വിക്കറ്റിന് 252 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ടി20യിലെ ഉയര്‍ന്ന ആറാമത്തെ ടീം ടോട്ടലാണിത്. ഒന്നാം വിക്കറ്റില്‍ മന്‍സിയും നായകന്‍ കോട്‌സറും കൂടി 200 റണ്‍സാണ് അടിച്ചെടുത്തത്. 

ടി20യിലെ ഉയര്‍ന്ന അഞ്ചാമത്തെ വ്യക്തിഗത സ്‌കോര്‍ കൂടിയാണ് മന്‍സി നേടിയത്. രോഹിത് ശര്‍മ്മ, ബ്രണ്ടന്‍ മക്കല്ലം, ബാബര്‍ ഹയാത്ത്, ഫാഫ് ഡുപ്ലസിസ്, എവിന്‍ ലെവിസ്, ഷെയ്ന്‍ വാട്‌സണ്‍, മുഹമ്മദ് ഷഹസാദ്, ക്രിസ് ഗെയ്ല്‍ തുടങ്ങിയ വമ്പന്‍മാരെയെല്ലാം മന്‍സി പിന്നാലാക്കി. ഓസീസ് താരം ആരോണ്‍ ഫിഞ്ച്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഹസ്മത്തുള്ള സാസൈ എന്നിവരാണ് ജോര്‍ജ് മന്‍സിയുടെ മുന്നിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com