150 എന്ന വേഗതയില്‍ പന്തെറിയുന്ന എത്രപേരുണ്ട് ഇന്ത്യയില്‍? ബൂമ്രയെയല്ല, ഈ യുവതാരത്തെ പുകഴ്ത്തി ക്ലൂസ്‌നര്‍

'സെയ്‌നിയുമായി സംസാരിച്ചതില്‍ നിന്ന് എനിക്ക് മനസിലായത്, 150ന് മുകളില്‍ പന്തെറിയാനുള്ള വിശപ്പാണ് അവനുള്ളില്‍ കത്തുന്നതെന്നാണ്'
150 എന്ന വേഗതയില്‍ പന്തെറിയുന്ന എത്രപേരുണ്ട് ഇന്ത്യയില്‍? ബൂമ്രയെയല്ല, ഈ യുവതാരത്തെ പുകഴ്ത്തി ക്ലൂസ്‌നര്‍

ന്ത്യന്‍ പേസര്‍ നവ്ദീപ് സെയ്‌നിയെ പ്രശംസ കൊണ്ട് മൂടി സൗത്ത് ആഫ്രിക്കന്‍ മുന്‍ ഓള്‍ റൗണ്ടര്‍ ലാന്‍സ് ക്ലൂസ്നർ. ഇന്ത്യന്‍ ക്രിക്കറ്റില്‍ മണിക്കൂറില്‍ 150 കി മീറ്റര്‍ വേഗതിയില്‍ ബൗള്‍ ചെയ്യുന്ന അധികം ബൗളര്‍മാരെ കാണാനാവില്ലെന്ന് പറഞ്ഞാണ് സെയ്‌നിയെ സൗത്ത് ആഫ്രിക്കയുടെ അസിസ്റ്റന്റ് കോച്ചായ ക്ലൂസ്നർ പുകഴ്ത്തുന്നത്. 

ആകര്‍ഷണീയമായതും, വെടിപ്പുള്ളതുമാണ് സെയ്‌നിയുടെ ബൗളിങ് ആക്ഷന്‍. സെയ്‌നിയുടെ ഫിറ്റ്‌നസും വളരെ മികച്ചതാണ്. സെയ്‌നിയുമായി സംസാരിച്ചതില്‍ നിന്ന് എനിക്ക് മനസിലായത്, 150ന് മുകളില്‍ പന്തെറിയാനുള്ള വിശപ്പാണ് അവനുള്ളില്‍ കത്തുന്നതെന്നാണ്, സൗത്ത് ആഫ്രിക്കന്‍ മുന്‍ ഓള്‍ റൗണ്ടര്‍ പറയുന്നു. 

കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനോടൊപ്പം നിന്ന് ക്ലസ്‌നര്‍ പ്രവര്‍ത്തിച്ചിരുന്നു. സെയ്‌നി ഉള്‍പ്പെടെയുള്ള യുവ താരങ്ങളെ ഇവിടെ അടുത്തറിയാന്‍ ക്ലൂസ്നറിനായി. വിന്‍ഡിസിനെതിരായ പരമ്പരയോടെയാണ് സെയ്‌നി ടീമിലെ സ്ഥിരം സ്ഥാനത്തിനായി മുറവിളി ശക്തമാക്കിയത്. 

ടെസ്റ്റ് ടീമില്‍ ഇടംനേടുകയാണ് തന്റെ ലക്ഷ്യമെന്നും സെയ്‌നി വ്യക്തമാക്കുന്നുണ്ട്. ടെസ്റ്റിലെ നമ്മുടെ ബൗളിങ്ങ് യൂനിറ്റ് ശക്തമാണ്. ടീമില്‍ ഇടംപിടിക്കണം എങ്കില്‍ ഞാന്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്ന് വെസ്റ്റ് ഇന്‍ഡീസില്‍ വെച്ച് എനിക്ക് മനസിലായെന്നും സെയ്‌നി പറഞ്ഞിരുന്നു. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമില്‍ സെലക്ടര്‍മാര്‍ പരിഗണിക്കാതിരുന്നതിന് പിന്നാലെയായിരുന്നു സെയ്‌നിയുടെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com