ഈ ദിവസം ക്രിക്കറ്റ് പ്രേമികള്‍ മറക്കില്ല, 12 വര്‍ഷം മുന്‍പത്തെ രാത്രി!

ഓവറിലെ ആദ്യ പന്ത്, ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ പറന്നു. പിന്നെയുള്ള അഞ്ച് പന്തുകളും ചെന്നു വീണത് ചരിത്രത്തിലേക്ക്
ഈ ദിവസം ക്രിക്കറ്റ് പ്രേമികള്‍ മറക്കില്ല, 12 വര്‍ഷം മുന്‍പത്തെ രാത്രി!

ക്രീസില്‍ ധോനിയും യുവിയും. ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ക്രീസിലേക്കെത്തി ഫഌന്റോഫ് യുവരാജ് സിങ്ങിനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നു. ഓവറിലെ ആദ്യ പന്ത്, ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ പറന്നു. പിന്നെയുള്ള അഞ്ച് പന്തുകളും ചെന്നു വീണത് ചരിത്രത്തിലേക്ക്. 

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിവസമാണ് 2007, സെപ്തംബര്‍ 19. തന്റെ കാല്‍കീഴിലേക്ക് ലോകത്തെ യുവരാജ് സിങ് കൊണ്ടുവന്ന ദിവസം. 18ാം ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 171 എന്ന സ്‌കോറില്‍ ഇന്ത്യ നില്‍ക്കുന്ന സമയമാണ് സംഭവങ്ങളുടെ തുടക്കം. 

18ാം ഓവറില്‍ ഫഌന്റോഫിനെതിരെ യുവി രണ്ട് ബൗണ്ടറി നേടിയിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഫ്‌ലിന്റോഫ് യുവിക്ക് നേരെ എത്തിയത്. ഇരുവരും തമ്മിലുള്ള സംഭാഷണം എന്തായിരുന്നു എന്ന് വ്യക്തമല്ല. പക്ഷേയത് യുവരാജിനെ വല്ലാതെ തൊട്ടുവെന്ന് പിന്നെയുള്ള ആറ് ഡെലിവറികള്‍ വ്യക്തമാക്കുന്നു. 

ഡീപ്പ് മിഡ് വിക്കറ്റിന് മുകളിലൂടെ ആദ്യ സിക്‌സ്,ബാക്വേര്‍ഡ് സ്‌ക്വയര്‍ ലെഗിലേക്കാണ് രണ്ടാമത്തെ ഡെലിവറി പറന്നത്. ലോങ് ഓഫീലേക്ക് മൂന്നാമത്തെ സിക്, ഫുള്‍ ടോസില്‍ ഡീപ് പോയിന്റിലേക്ക് നാലാമത്തേത്. സ്‌ക്വയര്‍ ലെഗിലേക്ക് അഞ്ചാമത്തെ ബിഗ് ഹിറ്റും, വൈഡ് ലോങ് ഓണിലേക്ക് ആറാമത്തെ സിക്‌സും പറന്നു...

12 പന്തിലാണ് യുവി അവിടെ അര്‍ധ ശതകം പിന്നിട്ടത്. ട്വന്റി20യില്‍ അതുപോലൊരു ഇന്നിങ്‌സ് പിറന്നത് ആദ്യവും. അത്രയും വേഗത്തില്‍ മറ്റൊരു അര്‍ധശതകം ട്വന്റി20യില്‍ ഇതുവരെ പിറന്നിട്ടുമില്ല. 16 പന്തില്‍ നിന്ന് മൂന്ന് ഫോറും, ഏഴ് സിക്‌സും പറത്തി 58 റണ്‍സ് നേടിയാണ് യുവി മടങ്ങിയത്. ആറ് സിക്‌സുകള്‍ തുടരെ പറത്തി കളിക്കുന്ന ക്രിക്കറ്റ് ചരിത്രത്തിലെ നാലാമത്തെ മാത്രം താരവുമായി യുവി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com