ഇന്ത്യയിലേക്കുള്ള ഫ്‌ളൈറ്റ് പിടിക്കാനാവാതെ ഡുപ്ലസിസ്, വില്ലനായത് ബ്രിട്ടീഷ് എയര്‍ലൈന്‍സ്, കലിപ്പ് തീര്‍ത്ത് താരം

'നാല് മണിക്കൂര്‍ വൈകി ദുബായിലേക്ക് യാത്ര തിരിച്ചു. ദുബായില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനം എനിക്ക് മിസ് ആവുന്ന അവസ്ഥയാണ്'
ഇന്ത്യയിലേക്കുള്ള ഫ്‌ളൈറ്റ് പിടിക്കാനാവാതെ ഡുപ്ലസിസ്, വില്ലനായത് ബ്രിട്ടീഷ് എയര്‍ലൈന്‍സ്, കലിപ്പ് തീര്‍ത്ത് താരം

ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി ഡുപ്ലസിസ് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. പക്ഷേ യാത്രയിലുടനീളം കല്ലുകടി നിറഞ്ഞതിന്റെ കലിപ്പിലാണ് സൗത്ത് ആഫ്രിക്കന്‍ ടെസ്റ്റ് ടീം നായകന്‍ ഇപ്പോള്‍. ബ്രിട്ടീഷ് എയര്‍വെയ്‌സിനോടാണ് ഡുപ്ലസിസിന്റെ പ്രതിഷേധമത്രയും. 

നാല് മണിക്കൂര്‍ വൈകി ദുബായിലേക്ക് യാത്ര തിരിച്ചു. ദുബായില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനം എനിക്ക് മിസ് ആവുന്ന അവസ്ഥയാണ്. അടുത്ത ഫ്‌ളൈറ്റ് 10 മണിക്കൂറിന് ശേഷം മാത്രമാണുള്ളത്. ദേഷ്യത്തോടെയുള്ള സ്‌മൈലി ഒപ്പം ചേര്‍ന്ന് ഡുപ്ലസിസ് ട്വീറ്റ് ചെയ്തു. 

അവിടം കൊണ്ടും തീര്‍ന്നില്ല. തന്റെ കിറ്റ് ബാഗ് ഇതുവരെ കയ്യില്‍ കിട്ടിയില്ലെന്നായി താരം. ഏറ്റവും മോശം ദിവസങ്ങളിലൊന്നായി ഇതിനെ മാറ്റിയെന്നാണ് ഡുപ്ലസിസ് പറയുന്നത്. വിമാനയാത്രയിലെ ഏറ്റവും മോശം അനുഭവമാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് ഇന്ന് തനിക്ക് നല്‍കിയതെന്നും ഡുപ്ലസിസ് പറയുന്നു. 

കളിയിലേക്ക് വരുമ്പോള്‍ മൂന്നാം ട്വന്റി20ക്ക് വേണ്ടി ഒരുങ്ങുകയാണ് ഇരു ടീമുകളും. ബംഗളൂരുവില്‍ ജയിച്ച് പരമ്പര സമനിലയിലാക്കാനാവും സൗത്ത് ആഫ്രിക്കയുടെ ശ്രമം. ലോകകപ്പിന് ശേഷം തുടര്‍ച്ചയായ പരമ്പര ജയങ്ങളാണ് കോഹ് ലിയും സംഘവും ലക്ഷ്യം വയ്ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com