മദ്യപിച്ച് ഹോട്ടലില്‍ ഛര്‍ദ്ദിച്ച് അലമ്പുണ്ടാക്കി ലങ്കന്‍ ക്രിക്കറ്റ് കളിക്കാര്‍, പേരുകള്‍ പുറത്തുവിടാതെ ശ്രീലങ്ക

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd September 2019 01:15 PM  |  

Last Updated: 22nd September 2019 01:36 PM  |   A+A-   |  

sri-lanka-u19-jpg_

 

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് കളിക്കാര്‍ ഹോട്ടലില്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതായി ആരോപണം. അണ്ടര്‍ 19 ഏഷ്യാ കപ്പിന് ഇടയില്‍ മൂന്ന് ലങ്കന്‍ താരങ്ങള്‍ മദ്യപിച്ച് ഹോട്ടലില്‍ ഛര്‍ദ്ദിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്നാണ് റിപ്പോര്‍ട്ട്. 

സെമിയില്‍ മഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചതോടെ കളിക്കാര്‍ നേരത്തെ ഹോട്ടലിലേക്ക് എത്തിയിരുന്നു. ഹോട്ടലിലേക്ക് എത്തിയ കളിക്കാര്‍ മദ്യപിച്ച് ചര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ടീം ഡോക്ടറെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ കളിക്കാരുടെ പേരുകള്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ടിട്ടില്ല. 

രക്തപരിശോധനയില്‍ കളിക്കാര്‍ മദ്യപിച്ചിരുന്നു എന്ന് വ്യക്തമായെന്നാണ് ഏഷ്യന്‍ ഏജന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യുവ താരങ്ങള്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യമാണ് ശക്തമാവുന്നത്.