ഒന്നാം ലോക മഹായുദ്ധവും സ്‌പാനിഷ്‌ ഫ്‌ളൂവും; തകര്‍ന്ന്‌ തരിപ്പടമായിടത്ത്‌ നിന്ന്‌ മുറിവുണക്കിയ കളിക്കളങ്ങള്‍, വീണുലഞ്ഞിടത്ത്‌ നിന്ന്‌ കായിക ലോകം തിരികെ പിടിച്ച മനസുകള്‍

ഒന്നാം ലോക മഹായുദ്ധത്തിന്‌ പിന്നാലെ ജൂണ്‍ 22 മുതല്‍ ജൂലൈ ആറ്‌ വരെ പെരിഷിങ്‌ സ്റ്റേഡിയത്തില്‍ കണ്ടത്‌
ഒന്നാം ലോക മഹായുദ്ധവും സ്‌പാനിഷ്‌ ഫ്‌ളൂവും; തകര്‍ന്ന്‌ തരിപ്പടമായിടത്ത്‌ നിന്ന്‌ മുറിവുണക്കിയ കളിക്കളങ്ങള്‍, വീണുലഞ്ഞിടത്ത്‌ നിന്ന്‌ കായിക ലോകം തിരികെ പിടിച്ച മനസുകള്‍



സാധാരണമായ പ്രതിസന്ധികള്‍ മനുഷ്യ വംശത്തെ പിടിച്ചുലക്കുമ്പോള്‍ തിരിച്ചു വരവിന്‌ ഓരോ മനസിനും ശക്തി പകര്‍ന്ന ചരിത്രമാണ്‌ കളിക്കളത്തിന്‌ പറയാനുള്ളത്‌. പ്രതിസന്ധിയില്‍ വീണുലഞ്ഞതിന്റെ മുറിവുകളുണക്കാന്‍ സ്‌പോര്‍ട്‌സിനെ കൂട്ടുപിടിച്ചിട്ടുണ്ട്‌ നമ്മളെപ്പോഴും. ഒന്നാം ലോക മഹായുദ്ധത്തിന്‌ പിന്നാലെ ജൂണ്‍ 22 മുതല്‍ ജൂലൈ ആറ്‌ വരെ പെരിഷിങ്‌ സ്റ്റേഡിയത്തില്‍ കണ്ടത്‌ അത്തരമൊരൊന്നായിരുന്നു,

1919ല്‍ യൂറോപ്പില്‍ മരിച്ചു വീണത്‌ അഞ്ച്‌ കോടി ആളുകള്‍. അമേരിക്കയില്‍ പൊലിഞ്ഞത്‌ 675000 ജീവനുകള്‍. സ്‌പാനിഷ്‌ ഫ്‌ളുവിന്റെ നടുക്കുന്ന ഓര്‍മകളുമുണ്ടായി അവിടെ. സമാധാനം കൈവെള്ളയിലെത്തിയെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സൈനീക സംഘങ്ങള്‍ യൂറോപ്പിലുണ്ടായിരുന്ന സമയം. ലോകം അന്നേവരെ കണ്ടിട്ടില്ലാത്ത ഇന്റര്‍ അല്ലൈഡ്‌ ഗെയീംസിന്‌ ലോകം അവിടെ സാക്ഷിയായി.

ഒന്നാം ലോക മഹായുദ്ധത്തിന്റെ മുറിവുകളുണക്കാനുള്ള ആദ്യ പടിയായിരുന്നു അത്‌. ഇറ്റാലിയന്‍സ്‌ ആദ്യമായി ബാസ്‌കറ്റ്‌ ബോള്‍ കളിച്ചു. ഗ്രനേഡ്‌ വലിച്ചെറിയുന്ന കണക്കെ ബേസ്‌ബോള്‍ എറിഞ്ഞ്‌ അമേരിക്ക മെഡല്‍ നേടി. ഗോള്‍ഫും വടം വലിയും അവിടെ മത്സര ഇനമായി. 14 രാജ്യങ്ങളാണ്‌ മത്സരങ്ങളില്‍ പങ്കെടുത്തത്‌. വനിതകള്‍ക്ക്‌ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com