കോവിഡ്‌ 19; യുഎസ്‌ ഓപ്പണ്‍ സ്റ്റേഡിയവും ആശുപത്രിയാക്കുന്നു, മാറക്കാനയിലെ പാര്‍ക്കിങ്ങില്‍ ഒരുങ്ങുന്നത്‌ വലിയ സന്നാഹം

350 കിടക്കകളുള്ള താത്‌കാലിക ആശുപത്രിയായിട്ടാണ്‌ ന്യൂയോര്‍ക്കിലെ നാഷണല്‍ ടെന്നീസ്‌ സെന്ററിനെ മാറ്റുക
കോവിഡ്‌ 19; യുഎസ്‌ ഓപ്പണ്‍ സ്റ്റേഡിയവും ആശുപത്രിയാക്കുന്നു, മാറക്കാനയിലെ പാര്‍ക്കിങ്ങില്‍ ഒരുങ്ങുന്നത്‌ വലിയ സന്നാഹം



യുഎസ്‌ ഓപ്പണ്‍ സ്റ്റേഡിയം കോവിഡ്‌ 19 ബാധിതരെ ചികിത്സിക്കുന്നതിനുള്ള ആശുപത്രിയാക്കും. 350 കിടക്കകളുള്ള താത്‌കാലിക ആശുപത്രിയായിട്ടാണ്‌ ന്യൂയോര്‍ക്കിലെ നാഷണല്‍ ടെന്നീസ്‌ സെന്ററിനെ മാറ്റുക. ബ്രസീലിലെ മാറക്കാന സ്‌റ്റേഡിയവും താത്‌കാലിക ആശുപത്രിയാക്കി മറ്റും.

മാറക്കാന സ്റ്റേഡിയത്തിലെ കാര്‍ പാര്‍ക്കിങ്ങ്‌ സ്ഥലമാണ്‌ ഇതിനായി പ്രയോജനപ്പെടുത്തുക.400 കിടക്കകളുള്ള ആശുപത്രിയാവും ഇവിടെ ഒരുങ്ങുക. റിയോയില്‍ മാത്രം ഇതുവരെ 18 പേരാണ്‌ കോവിഡ്‌ 19 ബാധിച്ച്‌ മരിച്ചത്‌. മറക്കാന കൂടാതെ മറ്റ്‌ ഏഴ്‌ കേന്ദ്രങ്ങള്‍ കൂടി കോവിഡ്‌ 19 ബാധിതരെ ചികിത്സിക്കുന്നതിനുള്ള ആശുപത്രിയായി ഇവിടെ മാറ്റുന്നുണ്ട്‌.

ഓഗസ്റ്റിലാണ്‌ യുഎസ്‌ ഓപ്പണ്‍ നടക്കേണ്ടത്‌. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ്‌ ഉപേക്ഷിക്കേണ്ടി വരുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. യുഎസ്‌ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ ദുരിത ബാധിതര്‍ക്കുള്ള ഭക്ഷണ പൊതികള്‍ തയ്യാറാക്കുന്നുമുണ്ട്‌. പൊതുജനങ്ങള്‍ക്ക്‌ പരിശീലനം നടത്താനും പഠിക്കാനുമായി യുഎസ്‌ ഓപ്പണ്‍ സ്റ്റേഡിയം വിട്ടുകൊടുക്കും എന്നാണ്‌ ആദ്യം തീരുമാനിച്ചത്‌. എന്നാല്‍ അമേരിക്കയില്‍ കോവിഡ്‌ 19 കേസുകളുടെ എണ്ണം കുത്തനെ കൂടിയതോടെയാണ്‌ ആശുപത്രിയാക്കാനുള്ള തീരുമാനം വരുന്നത്‌.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com