'കുടുംബത്തെ കോവിഡ്‌ ഭീഷണിയിലാക്കാന്‍ ആഗ്രഹിച്ചില്ല, 24 മണിക്കൂറും ഡ്യൂട്ടിയിലായിരുന്നു': ജോഗീന്ദര്‍ ശര്‍മ

'കുടുംബത്തെ കോവിഡ്‌ ഭീഷണിയിലാക്കാന്‍ ആഗ്രഹിച്ചില്ല, 24 മണിക്കൂറും ഡ്യൂട്ടിയിലായിരുന്നു': ജോഗീന്ദര്‍ ശര്‍മ

കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയുടെ ലോകകപ്പ്‌ ഹീറോ ഇറങ്ങിയപ്പോള്‍ കയ്യടിയോടെയാണ്‌ ആരാധകര്‍ സ്വീകരിച്ചത്‌


ഹിസാര്‍: കോവിഡ്‌ 19 കാലത്ത്‌ വാര്‍ത്തകളില്‍ ഇടം പിടിച്ചവരില്‍ ഇന്ത്യന്‍ മുന്‍ ബൗള്‌ ജോഗീന്ദര്‍ ശര്‍മയുമുണ്ട്‌. കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയുടെ ലോകകപ്പ്‌ ഹീറോ ഇറങ്ങിയപ്പോള്‍ കയ്യടിയോടെയാണ്‌ ആരാധകര്‍ സ്വീകരിച്ചത്‌. ഇപ്പോഴിതാ മറ്റൊരു മാതൃക കൂടി തീര്‍ത്ത്‌ ജോഗീന്ദര്‍ ശര്‍മ എത്തുന്നു.

ഈ സമയങ്ങളില്‍ 24 മണിക്കൂറാണ്‌ എന്റെ ജോലി സമയം. അടിയന്തര പ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ വരുമ്പോള്‍ എനിക്ക്‌ പോവാതിരിക്കാനാവില്ല. ഹിസാറിലെ ഗ്രാമ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും എന്റെ ഡ്യൂട്ടി. ട്രക്ക്‌, ബസ്‌ ഡ്രൈവര്‍മാരേയും ചെക്ക്‌ പോസ്‌റ്റുകളില്‍ വെച്ച്‌ ബോധവത്‌കരിക്കുന്നതിന്‌ ഒപ്പം ഗ്രാമവാസികളേയും വൈറസിനെ കുറിച്ച്‌ പഠിപ്പിക്കേണ്ടി വന്നു, ജോഗീന്ദര്‍ പറയുന്നു.

ഹിസാറില്‍ നിന്ന്‌ 110 കിമീ അകലെയാണ്‌ എന്റെ വീട്‌. ഡ്യൂട്ടി കഴിഞ്ഞ്‌ ഞാന്‍ വീട്ടിലേക്ക്‌ പോയിരുന്നില്ല. അവരുമായി ഞാന്‍ സമ്പര്‍ക്കത്തിലായി അവരെ അപകടത്തിലാക്കേണ്ടതില്ലെന്ന്‌ എന്ന്‌ തോന്നി. ഒരുപാട്‌ പേരുമായി ഒരു ദിവസം ഞാന്‍ ബന്ധപ്പെടുന്നുണ്ട്‌. അവിടെ അപകടം പതിയിരിക്കുന്നതിനാലാണ്‌ ഞാന്‍ അങ്ങനെയൊരു തീരുമാനമെടുത്തത്‌ എന്നും ജോഗീന്ദര്‍ പറഞ്ഞു. ഹരിയാന പൊലീസില്‍ ഡെപ്യൂട്ടി സുപ്പീരിന്റെന്റാണ്‌ ജോഗീന്ദര്‍.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com