വാന്‍ഗോഗ്‌, പിക്കാസോ, മൊണറ്റ്‌, ഇവരെ പോലെ ഇന്ത്യന്‍ ടീമിലെ മൂന്ന്‌ ആര്‍ട്ടിസ്റ്റുകള്‍; ഇതിഹാസങ്ങളല്ല, ഡബ്ല്യു വി രാമന്‍ തെരഞ്ഞെടുക്കുന്നു

വാന്‍ ഗോഗ്‌, പിക്കാസോ, മൊണറ്റ്‌ എന്നിവരോടാണ്‌ അദ്ദേഹം ഈ മൂന്ന്‌ ബാറ്റ്‌സ്‌മാന്മാരെ താരതമ്യപ്പെടുത്തുന്നത്‌
വാന്‍ഗോഗ്‌, പിക്കാസോ, മൊണറ്റ്‌, ഇവരെ പോലെ ഇന്ത്യന്‍ ടീമിലെ മൂന്ന്‌ ആര്‍ട്ടിസ്റ്റുകള്‍; ഇതിഹാസങ്ങളല്ല, ഡബ്ല്യു വി രാമന്‍ തെരഞ്ഞെടുക്കുന്നു


ബാറ്റുകൊണ്ട്‌ വര്‍ണം വിതറി കാന്‍വാസ്‌ മനോഹരമാക്കുന്ന ക്രിക്കറ്റിലെ മൂന്ന്‌ ആര്‍ട്ടിസ്റ്റുകളെ കുറിച്ചാണ്‌ ഇന്ത്യന്‍ മുന്‍ താരവും, വനിതാ ക്രിക്കറ്റ്‌ ടീമിന്റെ പരിശീലകനുമായ ഡബ്ല്യു വി രാമന്‍ പറയുന്നത്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌ ലോകം ഇതിഹാസ താരങ്ങളായി കരുതുന്ന പേരുകളല്ല അദ്ദേഹം പറയുന്നത്‌ എന്നതാണ്‌ പ്രത്യേകത.

ഗുണ്ടപ്പ വിശ്വനാഥ്‌, അസ്‌ഹറുദ്ധീന്‍, വിവിഎസ്‌ ലക്ഷ്‌മണ്‍ എന്നിവരാണ്‌ ഇന്ത്യന്‍ ക്രിക്കറ്റിലെ ആര്‍ട്ടിസ്റ്റുകള്‍ എന്നാണ്‌ ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലകന്‍ പറയുന്നത്‌. വാന്‍ ഗോഗ്‌, പിക്കാസോ, മൊണറ്റ്‌ എന്നിവരോടാണ്‌ അദ്ദേഹം ഈ മൂന്ന്‌ ബാറ്റ്‌സ്‌മാന്മാരെ താരതമ്യപ്പെടുത്തുന്നത്‌.

റിസ്റ്റി ബാറ്റ്‌സ്‌മാന്മാരാണ്‌ ഇവര്‍ മൂന്ന്‌ പേരും, ഓരോ ഷോട്ടും മനോഹരമായി ബാറ്റില്‍ നിന്ന്‌ ഒഴുക്കി വിടുന്നവര്‍. ഇതിഹാസ താരങ്ങളായി ക്രിക്കറ്റ്‌ ലോകം വിലയിരുത്തുന്നവര്‍ക്കൊപ്പം കളിച്ചവരാണ്‌ ഈ മൂന്ന്‌ പേരും. എന്നിട്ടും തങ്ങളുടെ മികവ്‌ ഇവര്‍ക്ക്‌ ലോകത്തെ കാണിക്കാനായി. സുനില്‍ ഗാവസ്‌കറിന്റെ സമയത്താണ്‌ ഗുണ്ടപ്പ വിശ്വനാഥ്‌ കളിക്കുന്നത്‌. സച്ചിന്‍ ടെണ്ടുല്‍ക്കറിലേക്ക്‌ എല്ലാ കണ്ണുകളും എത്തി നിന്നപ്പോഴാണ്‌ അസ്‌ഹറുദ്ധീന്‍ കളിച്ചത്‌. സച്ചിന്‌ പുറമെ, ഗാംഗുലി, ദ്രാവിഡ്‌ എന്നിവരുടെ മികവിന്‌ പിന്നിലേക്ക്‌ മറഞ്ഞു പോവാതിരിക്കാന്‍ ലക്ഷ്‌മണിനായി.

6068 റണ്‍സാണ്‌ 91 ടെസ്‌റ്റില്‍ നിന്ന്‌ ഗുണ്ടപ്പ വിശ്വനാഥന്‍ നേടിയത്‌. അസ്‌ഹറുദ്ധീന്‍ 99 ടെസ്റ്റില്‍ നിന്ന്‌ 6215 റണ്‍സും. 134 ടെസ്റ്റില്‍ നിന്ന്‌ 8781 റണ്‍സ്‌ നേടിയാണ്‌ വിവിഎസ്‌ ലക്ഷ്‌മണ്‍ കളിയോട്‌ വിടപറഞ്ഞത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com