കോഹ് ലിക്ക് ആവാം, പിന്നെയാണോ? ഭാര്യയുടെ ഹെയര്‍സ്‌റ്റൈല്‍ പരീക്ഷണത്തെ പേടിച്ച യുവാവിനോട്‌ തെലങ്കാന മന്ത്രി

തനിക്ക്‌ നേരെ വന്ന ചോദ്യത്തിന്‌ രസകരമായ മറുപടി നല്‍കി കയ്യടി നേടുകയാണ്‌ തെലങ്കാന മന്ത്രി കെ ടി രാമ റാവു. അതിന്‌ കൂട്ടുപിടിച്ചത്‌ കോഹ്‌ ലിയേയും അനുഷ്‌കയേയും...
കോഹ് ലിക്ക് ആവാം, പിന്നെയാണോ? ഭാര്യയുടെ ഹെയര്‍സ്‌റ്റൈല്‍ പരീക്ഷണത്തെ പേടിച്ച യുവാവിനോട്‌ തെലങ്കാന മന്ത്രി


ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാത്തതിനെ തുടര്‍ന്ന്‌ മുന്‍പിലെത്തി നില്‍ക്കുന്ന ദയനീയാവസ്ഥ പങ്കുവെച്ച യുവാവിന്റെ ട്വീറ്റ്‌ സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തിയിരുന്നു. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുന്നത്‌ സംബന്ധിച്ച തെലങ്കാന മന്ത്രിയെ ഉന്നം വെച്ചായിരുന്നു ആ ട്വീറ്റ്‌. തനിക്ക്‌ നേരെ വന്ന ചോദ്യത്തിന്‌ രസകരമായ മറുപടി നല്‍കി കയ്യടി നേടുകയാണ്‌ തെലങ്കാന മന്ത്രി കെ ടി രാമ റാവു. അതിന്‌ കൂട്ടുപിടിച്ചത്‌ കോഹ്‌ ലിയേയും അനുഷ്‌കയേയും...

ഏപ്രില്‍ 20ന്‌ മുന്‍പ്‌ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ സാധ്യതയുണ്ടോ? മുടിവെട്ടുന്നതില്‍ ഒരു കൈ പരീക്ഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്‌ എന്റെ ഭാര്യ. അങ്ങനെ സംഭവിച്ചാല്‍ ലോക്ക്‌ഡൗണ്‍ പിന്‍വലിച്ചതിന്‌ ശേഷവും എനിക്ക്‌ പുറത്തിറങ്ങാനാവുമെന്ന്‌ തോന്നുന്നില്ല, സിന്ധാര്‍ഥ്‌ ചന്ദ്ര എന്നയാള്‍ മന്ത്രി കെ ടി രാമ റാവുമിലെ ടാഗ്‌ ചെയ്‌ത്‌ ട്വിറ്ററില്‍ കുറിച്ചു.
 

സിദ്ധാര്‍ഥിച്ച്‌ ആശങ്കക്ക്‌ കൗതുകം നിറച്ചൊരു മറുപടിയുമായി എത്തിയ മന്ത്രി കോഹ്‌ ലിയേയും അനുഷ്‌കയേയുമാണ്‌ ഉദാഹരണമായി എടുത്ത്‌ കാണിച്ചത്‌. കോഹ്‌ലി തന്റെ മുടി വെട്ടാന്‍ ഭാര്യയെ ഏല്‍പ്പിച്ചു, പിന്നെ എന്തുകൊണ്ട്‌ നിങ്ങള്‍ക്കായിക്കൂടാ എന്നാണ്‌ കെ ടി രാമ റാവു മറുപടിയായി ട്വീറ്റ്‌ ചെയ്‌തത്‌.

ലോക്ക്‌ഡൗണ്‍ ദിനത്തില്‍ അനുഷ്‌ക തന്റെ മുടി വെട്ടുന്ന വീഡിയോ കോഹ്‌ ലി പങ്കുവെച്ചിരുന്നു. കെടിആറിന്റെ റിപ്ലേ ട്വിറ്ററില്‍ വൈറലായി കഴിഞ്ഞു. നിരവധി കമന്റുകളാണ്‌ മന്ത്രിയുടെ ട്വീറ്റിന്‌ അടിയില്‍ വരുന്നത്‌. സിംഗിളായി ജീവിക്കുന്നവര്‍ എന്ത്‌ ചെയ്യും എന്ന ചോദ്യത്തിനും മന്ത്രിയോട്‌ ഉത്തരം തേടുകയാണ്‌ പലരുമിപ്പോള്‍.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com