'ബോസ്‌, എനിക്ക്‌ കോവിഡ്‌ ലക്ഷണങ്ങളുണ്ട്‌', പുലര്‍ച്ചെ 2 മണിക്ക്‌ ഹെയ്‌ല്‍സിന്റെ സന്ദേശം; പിഎസ്‌എല്‍ മാറ്റിവെക്കാനിടയായത്‌ ഇങ്ങനെ

അന്നുണ്ടായ സംഭവങ്ങളെ കുറിച്ച്‌ പറയുകയാണ്‌ കറാച്ചി കിങ്‌സിന്റെ ഉടമ സല്‍മാന്‍ ഇഖ്‌ബാല്‍
'ബോസ്‌, എനിക്ക്‌ കോവിഡ്‌ ലക്ഷണങ്ങളുണ്ട്‌', പുലര്‍ച്ചെ 2 മണിക്ക്‌ ഹെയ്‌ല്‍സിന്റെ സന്ദേശം; പിഎസ്‌എല്‍ മാറ്റിവെക്കാനിടയായത്‌ ഇങ്ങനെ


കറാച്ചി: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്‌ ഫൈനല്‍ സ്റ്റേജിനോട്‌ അടുക്കുമ്പോഴായിരുന്നു ആ വാര്‍ത്ത വന്നത്‌. ഇംഗ്ലണ്ട്‌ താരം അലക്‌സ്‌ ഹെയ്‌ല്‍സിന്‌ കോവിഡ്‌ 19ന്റെ ലക്ഷണങ്ങള്‍. ഇതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ പിസിഎല്‍ നീട്ടി വെക്കേണ്ടി വന്നു. അന്നുണ്ടായ സംഭവങ്ങളെ കുറിച്ച്‌ പറയുകയാണ്‌ കറാച്ചി കിങ്‌സിന്റെ ഉടമ സല്‍മാന്‍ ഇഖ്‌ബാല്‍.

പുലര്‍ച്ചെ രണ്ട്‌ മണിക്കാണ്‌ എനിക്ക്‌ അലക്‌സ്‌ ഹെയ്‌ല്‍സിന്റെ സന്ദേശം ലഭിച്ചത്‌. തനിക്ക്‌ കോവിഡ്‌ 19ന്റെ ലക്ഷണങ്ങളുണ്ടെന്നും, നിങ്ങളെല്ലാവരും പരിശോധന നടത്തണം എന്നുമായിരുന്നു അലക്‌സ്‌ ഹെല്‍സിന്റെ സന്ദേശം. ഹെയ്‌ല്‍സിന്റെ സന്ദേശം ലഭിച്ചതിന്‌ പിന്നാലെ തന്നെ ടീം പരിശീലകനാണ്‌ ഡീന്‍ ജോനെസ്‌ എന്നെ വിളിച്ചു, ബിബിസിയോട്‌ സല്‍മാന്‍ ഇഖ്‌ബാല്‍ പറഞ്ഞു.

ഇത്‌ ഞങ്ങളെയെല്ലാം പേടിപ്പിച്ചു. ലക്ഷണങ്ങളുണ്ടെങ്കില്‍ ഐസൊലേറ്റ്‌ ചെയ്യേണ്ടതുണ്ട്‌. ഹെയ്‌ല്‍സിന്റെ പരിശോധന നടത്താന്‍ ആരെയെങ്കിലും ബിര്‍മിങ്‌ഹാമിലേക്കെത്തിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ലണ്ടനിലെ എന്റെ ഡോക്ടറോട്‌ ഹെയ്‌ല്‍സിന്റെ അടുത്തേക്ക്‌ പോവാന്‍ സാധിക്കുമോ എന്ന്‌ വരെ ഞാന്‍ ആരാഞ്ഞു. പക്ഷേ അതൊന്നും സാധ്യമായില്ല.

പിഎസ്‌എല്‍ ആരംഭിച്ചതിന്‌ ശേഷം ആദ്യമായിട്ടായിരുന്നു ടൂര്‍ണമെന്റ്‌ മുഴുവന്‍ പാകിസ്ഥാനില്‍ തന്നെ നടത്തുന്നത്‌. എന്നാലവിടെ കോവിഡ്‌ തിരിച്ചടിയായെത്തി. നിരവധി വിദേശ താരങ്ങള്‍ പിഎസ്‌എല്‍ അഞ്ചാം സീസണ്‍ കളിക്കാന്‍ പാകിസ്ഥാനിലേക്ക്‌ എത്തി. പക്ഷേ കോവിഡ്‌ 19നെ തുടര്‍ന്ന്‌ വിവിധ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ യാത്ര വിലക്ക്‌ കൊണ്ടുവന്നതോടെ ഹെയ്‌ല്‍സ്‌ ഉള്‍പ്പെടെയുള്ള താരങ്ങള്‍ തിരികെ പോയി.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com