ദ്രാവിഡിന്‌ മുന്‍പില്‍ 11 വയസുള്ള കുട്ടിയെ പോലെ ഞാന്‍ പരുങ്ങി, പുറത്താക്കുക അസാധ്യമായിരുന്നു: ഗ്രെയിം സ്വാന്‍

'ദ്രാവിഡിനേക്കാള്‍ മികച്ചൊരു താരത്തെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല'
ദ്രാവിഡിന്‌ മുന്‍പില്‍ 11 വയസുള്ള കുട്ടിയെ പോലെ ഞാന്‍ പരുങ്ങി, പുറത്താക്കുക അസാധ്യമായിരുന്നു: ഗ്രെയിം സ്വാന്‍


ഇന്ത്യന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിനെ പ്രശംസ കൊണ്ട്‌ മൂടി ഇംഗ്ലണ്ട്‌ മുന്‍ സ്‌പിന്നര്‍ ഗ്രെയിം സ്വാന്‍. ദ്രാവിഡിനെതിരെ പന്തെറിയുമ്പോള്‍ ഒരു കഴിവുമില്ലാത്ത പതിനൊന്നുവയസുകാരന്‍ പയ്യനാണ്‌ താനെന്ന്‌ തോന്നിയിരുന്നതായി സ്വാന്‍ പറഞ്ഞു.

കെന്റില്‍ ഞാന്‍ ദ്രാവിഡിനെതിരെ പന്തെറിഞ്ഞിരുന്നു. അവിശ്വസനീയമായിരുന്നു ദ്രാവിഡിന്റെ ബാറ്റിങ്‌. ദ്രാവിഡിനേക്കാള്‍ മികച്ചൊരു താരത്തെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. കൗണ്ടി ഗെയിമില്‍ ദ്രാവിഡ്‌ ഒരിക്കലും പുറത്താവില്ല. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്മാരില്‍ ഒരാളാണം്‌ അദ്ദേഹം, സ്വാന്‍ പറഞ്ഞു.

തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ ആദ്യ ഓവറില്‍ തന്നെ ദ്രാവിഡിന്റേയും ഗംഭീറിന്റേയും വിക്കറ്റ്‌ വീഴ്‌ത്തിയ താരമാണ്‌ സ്വാന്‍. അതൊരു മികച്ച പന്തായിരുന്നു. എന്നാല്‍ സാധാരണ അതുപോലെ നല്ല പന്തുകള്‍ എറിഞ്ഞാലും ദ്രാവിഡിന്റെ വിക്കറ്റ്‌ വീഴ്‌ത്താന്‍ സാധിക്കില്ലായിരുന്നു. പക്ഷേ അന്ന്‌ അത്‌ സംഭവിച്ചു, സ്വാന്‍ പറഞ്ഞു.

66 ടെസ്റ്റും, 79 ഏകദിനവും, 39 ട്വന്റി20യും ഇംഗ്ലണ്ടിന്‌ വേണ്ടി കളിച്ച താരമാണ്‌ സ്വാന്‍. എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി സ്വാന്‍ 410 വിക്കറ്റ്‌ വീഴ്‌ത്തി. 18 വട്ടം അഞ്ച്‌ വിക്കറ്റ്‌ നേട്ടവും, 17 വട്ടം നാല്‌ വിക്കറ്റ്‌ നേട്ടവും ഇതില്‍ ഉള്‍പ്പെടുന്നു. 2010ല്‍ ഇംഗ്ലണ്ട്‌ ട്വന്റി20 ലോക കിരീടം നേടുമ്പോഴും സ്വാന്‍ അതില്‍ അംഗമായിരുന്നു. 2013ല്‌ഡ ഇംഗ്ലണ്ട്‌ സ്‌പിന്നര്‍ കളി മതിയാക്കി.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com