മെസിയേയും ക്രിസ്റ്റ്യാനോയേയും പോലെ ഇതിഹാസമാണ്‌ ഇബ്രാഹിമോവിച്ച്‌; എക്കാലത്തേയും മികച്ച സ്‌ട്രൈക്കറെന്ന്‌ മന്‍സിനി

'എക്കാലത്തേയും മികച്ച മുന്നേറ്റ നിരക്കാരനായിട്ടാവും ഇബ്രയെ ഫുട്‌ബോള്‍ ലോകം വിലയിരുത്തുക'
മെസിയേയും ക്രിസ്റ്റ്യാനോയേയും പോലെ ഇതിഹാസമാണ്‌ ഇബ്രാഹിമോവിച്ച്‌; എക്കാലത്തേയും മികച്ച സ്‌ട്രൈക്കറെന്ന്‌ മന്‍സിനി


മെസിയേയും ക്രിസ്‌റ്റിയാനോയേയും പോലെ ഇതിഹാസ താരമാണ്‌ സ്വീഡീഷ്‌ താരം ഇബ്രാഹിമോവിച്ച്‌ എന്ന്‌ ഇറ്റാലിയന്‍ പരിശീലകന്‍ റോബര്‍ട്ടോ മന്‍സിനി. മെസിയുടേയും ക്രിസ്‌റ്റിയാനോയുടേയും അതേ നിലവാരത്തില്‍ നില്‍ക്കുന്ന താരമാണ്‌ ഇബ്രയെന്ന്‌ മന്‍സിനി പറഞ്ഞു.

എക്കാലത്തേയും മികച്ച മുന്നേറ്റ നിരക്കാരനായിട്ടാവും ഇബ്രയെ ഫുട്‌ബോള്‍ ലോകം വിലയിരുത്തുക. എവിടെയൊക്കെ കളിച്ചോ അവിടെയൊക്ക ഇബ്ര ലീഗ്‌ കിരീടങ്ങള്‍ നേടിയിട്ടുണ്ട്‌. എണ്ണമറ്റ ഗോളുകളും അടിച്ചു കൂട്ടി. ഈ സീസണില്‍ ഇന്ററിന്‌ വേണ്ടിയും അദ്ദേഹം മികവ്‌ കാണിച്ചു. എന്നാല്‍ എന്താണ്‌ ഇബ്രാഹിമോവിച്ചിന്റെ ഭാവി പദ്ധതി എന്ന്‌ എനിക്ക്‌ അറിയില്ല, മന്‍സിനി പറഞ്ഞു.

798 ക്ലബ്‌ മത്സരങ്ങളില്‍ നിന്ന്‌ 478 ഗോളുകളാണ്‌ ഇബ്ര അടിച്ചെടുത്തത്‌.മെസിക്കൊപ്പം പന്ത്‌ തട്ടാന്‍ ബാഴ്‌സയിലേക്കും താരമെത്തിയെങ്കിലും ഗാര്‍ഡിയോളയുമായുണ്ടായ പ്രശ്‌നങ്ങള്‍ ന്യൂകാമ്പ്‌ വിടാന്‍ കാരണമായി. ബാഴ്‌സയില്‍ നിന്ന്‌ ഇറ്റലിയിലേക്കാണ്‌ ഇബ്രാഹിമോവിച്ച്‌ പോയത്‌.

ഇപ്പോള്‍ ബാഴ്‌സയിലെ കല്ലുകടികള്‍ മുറുകുമ്പോള്‍ മെസിയുടെ ഇറ്റലിയിലേക്കുള്ള വരവിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങളാണ്‌ നിറയുന്നത്‌. എന്നാല്‍ ബാഴ്‌സയില്‍ തുടരുമ്പോഴായിരിക്കും മെസി ഏറ്റവും സന്തോഷവാന്‍ എന്നായിരുന്നു മന്‍സിനിയുടെ പ്രതികരണം.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com