പുലര്‍ച്ചെ മൂന്ന്‌ മണി വരെ ഇരുന്ന്‌ കരഞ്ഞു, നന്നായി കളിച്ചിട്ടും എന്നെ അവഗണിച്ചത്‌ സഹിക്കാനായില്ല; സെലക്ഷനില്‍ തഴഞ്ഞതിനെ കുറിച്ച്‌ കോഹ്‌ലി

അനുഷ്‌കയ്‌ക്കൊപ്പം വിദ്യാര്‍ഥികളുമായി ഓണ്‍ലൈന്‍ വഴി സംസാരിക്കുമ്പോഴായിരുന്നു കോഹ്‌ ലിയുടെ വെളിപ്പെടുത്തല്‍
പുലര്‍ച്ചെ മൂന്ന്‌ മണി വരെ ഇരുന്ന്‌ കരഞ്ഞു, നന്നായി കളിച്ചിട്ടും എന്നെ അവഗണിച്ചത്‌ സഹിക്കാനായില്ല; സെലക്ഷനില്‍ തഴഞ്ഞതിനെ കുറിച്ച്‌ കോഹ്‌ലി


ന്യൂഡല്‍ഹി: ടീമില്‍ സെലക്ഷന്‍ ലഭിക്കാത്തതിന്റെ സങ്കടത്തില്‍ രാത്രി മുഴുവന്‍ കരഞ്ഞ നിമിഷങ്ങള്‍ തന്റെ ജീനിതത്തിലുണ്ടായിട്ടുണ്ടെന്ന്‌ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്‌ ലി. അനുഷ്‌കയ്‌ക്കൊപ്പം വിദ്യാര്‍ഥികളുമായി ഓണ്‍ലൈന്‍ വഴി സംസാരിക്കുമ്പോഴായിരുന്നു കോഹ്‌ ലിയുടെ വെളിപ്പെടുത്തല്‍.

ഡല്‍ഹി സ്റ്റേറ്റ്‌ ടീമിലേക്കുള്ള എന്റെ ആദ്യ സെലക്ഷനില്‍ ഞാന്‍ പരാജയപ്പെട്ടു. രാത്രി വൈകിയും ഞാന്‍ കരയുകയായിരുന്നു.പുലര്‍ച്ചെ മൂന്ന്‌ മണിവരെ ഞാന്‍ അങ്ങനെ കരഞ്ഞിരുന്നു. എനിക്ക്‌ വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടായില്ല എനിക്ക്‌ സെലക്ഷന്‍ കിട്ടിയില്ല എന്നത്‌, കോഹ്‌ ലി പറയുന്നു.

ഞാന്‍ നന്നായി സ്‌കോര്‍ ചെയ്‌തിരുന്നു. എല്ലാം വേണ്ടത്‌ പോലെയാണ്‌ ഞാന്‍ ചെയ്‌തത്‌. സെലക്ഷന്‍ പ്രോസസിന്റെ എല്ലാ ഘട്ടത്തിലും മികവ്‌ കാണിച്ചിട്ടും എന്നെ സെലക്ട്‌ ചെയ്‌തില്ല. എന്തുകൊണ്ട്‌ എന്നെ സെലക്ട്‌റ്റ്‌ ചെയ്‌തില്ല എന്ന്‌ എന്റെ കോച്ചിനോട്‌ ഞാന്‍ ചോദിച്ചുകൊണ്ടേയിരുന്നു. എന്നെ അവഗണിക്കാനുള്ള കാരണം വ്യക്തമല്ലായിരുന്നു.

എന്നാല്‍ അഭിനിവേശവും നിശ്ചയദാര്‍ഡ്യവും എനിക്ക്‌ അവിടെ പ്രചോദനം നല്‍കി. കോഹ്‌ ലി പറഞ്ഞു. 2006ലാണ്‌ കോഹ്‌ ലി ഡല്‍ഹി ടീമിലേക്ക്‌ എത്തുന്നത്‌. രണ്ട്‌ വര്‍ഷത്തിന്‌ ശേഷം ഇന്ത്യന്‍ ദേശീയ ടീമിലേക്ക്‌ താരമെത്തി. 86 ടെസ്‌റ്റില്‍ നിന്ന്‌ 27 സെഞ്ചുറിയോടെ 7240 റണ്‍സ്‌ കണ്ടെത്തിയുള്‍പ്പെടെ റെക്കോര്‍ഡുകള്‍ പലതും ഇന്ത്യന്‍ നായകന്‍ പിന്നിട്ടു കഴിഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com