എന്റെ ഹൃദയത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന ആശുപത്രിയാണ്‌, 4.69 കോടി രൂപ ധനസഹായം നല്‍കി ഗാരെത്‌ ബെയ്‌ല്‍

വെയ്‌ല്‍സിലെ യൂണിവേഴ്‌സിറ്റി ആശുപത്രിക്കാണ്‌ ബെയ്‌ല്‍ ധനസഹായം നല്‍കിയത്
എന്റെ ഹൃദയത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന ആശുപത്രിയാണ്‌, 4.69 കോടി രൂപ ധനസഹായം നല്‍കി ഗാരെത്‌ ബെയ്‌ല്‍



കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആശുപത്രിക്ക്‌ 4.69 കോടി രൂപ ധനസഹായം നല്‍കി റയല്‍ മാഡ്രിഡ്‌ മുന്നേറ്റ നിര താരം ഗാരെത് ബെയ്‌ല്‍. വെയ്‌ല്‍സിലെ യൂണിവേഴ്‌സിറ്റി ആശുപത്രിക്കാണ്‌ ബെയ്‌ല്‍ ധനസഹായം നല്‍കിയത്‌.

ബെയ്‌ല്‍ ജനിച്ചത്‌ ഈ ആശുപത്രിയിലാണ്‌. എന്റെ ഹൃദയത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന ആശുപത്രിയാണ്‌ ഇതെന്ന്‌ റയല്‍ താരം പറഞ്ഞു. കോവിഡ്‌ പ്രതിസന്ധികാലത്ത്‌ സ്വന്തം ജീവന്‍ പണയം വെച്ച്‌ പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തരോടും ഞാന്‍ നന്ദി പറയുകയാണ്‌. യൂണിവേഴ്‌സിറ്റി ആശുപത്രിക്ക്‌ എന്റെ മനസില്‍ പ്രത്യേക സ്ഥാനമുണ്ട്‌. ഞാന്‍ ജനിച്ചത്‌ അവിടെയാണ്‌. എന്റെ സുഹൃത്തുക്കള്‍ക്കും, കുടുംബത്തിനും മറ്റ്‌ നിരവധി പേര്‍ക്കും ഈ ആശുപത്രി താങ്ങായിട്ടുണ്ട്‌, ബെയ്‌ല്‍ സമൂഹമാധ്യമങ്ങള്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

ഈ സമയം ഞാനും എന്റെ കുടുംബവും ഞങ്ങളുടെ പിന്തുണ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ മികച്ച സേവനം തുടരുക. മഹത്തായ കാര്യമാണ്‌ നിങ്ങള്‍ ചെയ്യുന്നത്‌. ഒരുപാട്‌ നന്ദി, ബെയ്‌ല്‍ പറഞ്ഞു. ബുധനാഴ്‌ച വരെയുള്ള കണക്കില്‍ 624 പേരാണ്‌ വെയില്‍സില്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌. 8000 പേര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com