കോവിഡിനെതിരെ പൊരുതുന്നവരോടുള്ള ആദരവ്‌; ജന്മദിനാഘോഷങ്ങള്‍ ഉപേക്ഷിച്ച്‌ സച്ചിന്‍

ആഘോഷങ്ങള്‍ നടത്തേണ്ട സമയമല്ല ഇതെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ സച്ചിന്റെ തീരുമാനമെന്ന്‌ സച്ചിനോട്‌ അടുത്ത വൃത്തങ്ങള്‍
കോവിഡിനെതിരെ പൊരുതുന്നവരോടുള്ള ആദരവ്‌; ജന്മദിനാഘോഷങ്ങള്‍ ഉപേക്ഷിച്ച്‌ സച്ചിന്‍


ഇന്ത്യന്‍ ബാറ്റിങ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇത്തവണത്തെ തന്റെ ജന്മദിനാഘോഷങ്ങള്‍ ഒഴിവാക്കി. ആഘോഷങ്ങള്‍ നടത്തേണ്ട സമയമല്ല ഇതെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ സച്ചിന്റെ തീരുമാനമെന്ന്‌ സച്ചിനോട്‌ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ഏപ്രില്‍ 24നാണ്‌ സച്ചിന്റെ ജന്മദിനം. കളിക്കുന്ന സമയത്തും, വിരമിച്ചതിന്‌ ശേഷവും സച്ചിന്റെ ജന്മദിനം ആരാധകരും ക്രിക്കറ്റ്‌ ലോകവും ആഘോഷമാക്കുന്ന ഒന്നായിരുന്നു. കോവിഡ്‌ 19നെ പ്രതിരോധിക്കുന്നില്‍ മുന്‍പില്‍ നിന്ന്‌ പൊരുതുന്നവരോടുള്ള ആദരവ്‌ സൂചിപ്പിച്ചാണ്‌ സച്ചിന്‍ ഇത്തവണത്തെ തന്റെ ജന്മദിനാഘോഷങ്ങള്‍ ഒഴിവാക്കിയത്‌.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, പൊലീസുകാര്‍ എന്നിങ്ങനെ മുന്‍ നിരയില്‍ നിന്ന്‌ നമുക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ആദരവാണ്‌ ഇതെന്ന്‌ സച്ചിന്‍ കരുതുന്നു. ജന്മദിനാഘോഷത്തെ കുറിച്ചുള്ള സംസാരങ്ങള്‍ സച്ചിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹത്തോട്‌ അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

സച്ചിന്‌ ജന്മദിനാശംസകള്‍ നേര്‍ന്ന്‌ ഇന്നോവേറ്റീവ്‌ ആശയങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ എത്തുന്നുണ്ട്‌. ഈ വര്‍ഷങ്ങളില്‍ സച്ചിന്റെ ഭാഗത്ത്‌ നിന്നുണ്ടായ സാമൂഹിക സേവനങ്ങളെല്ലാം കൂട്ടിയിണക്കിയും, സച്ചിന്റെ അധികമാരും കാണാത്ത ഫോട്ടോകളുമായെല്ലാം ഇതിഹാസ താരത്തിന്റെ ഫാന്‍സ്‌ ക്ലബുകള്‍ സമൂഹമാധ്യമങ്ങളില്‍ എത്തുന്നുണ്ട്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com