''ഞങ്ങളോട്‌ എപ്പോഴും തോല്‍ക്കുന്ന ഇന്ത്യന്‍ ടീമിനോട്‌ സഹതാപമുണ്ടായി, ടോസ്‌ സമയം പോലും ഇന്ത്യന്‍ നായകന്‍ പേടിച്ചരണ്ടാണ്‌ നിന്നത്‌''

അന്ന്‌ ഇന്ത്യ തങ്ങള്‍ക്ക്‌ ഒരു എതിരാളിയേ ആയിരുന്നില്ലെന്നാണ്‌ ഇമ്രാന്‍ പറയുന്നത്
''ഞങ്ങളോട്‌ എപ്പോഴും തോല്‍ക്കുന്ന ഇന്ത്യന്‍ ടീമിനോട്‌ സഹതാപമുണ്ടായി, ടോസ്‌ സമയം പോലും ഇന്ത്യന്‍ നായകന്‍ പേടിച്ചരണ്ടാണ്‌ നിന്നത്‌''


കറാച്ചി: ഇന്ത്യന്‍ ടീമിനെ പാകിസ്ഥാന്‍ എപ്പോഴും തോല്‍പ്പിച്ചിരുന്ന സമയം തനിക്ക്‌ അവരോട്‌ സഹതാപം തോന്നിയിരുന്നതായി പാക്‌ മുന്‍ നായകന്‍ ഇമ്രന്‍ ഖാന്‍. അന്ന്‌ ഇന്ത്യ തങ്ങള്‍ക്ക്‌ ഒരു എതിരാളിയേ ആയിരുന്നില്ലെന്നാണ്‌ ഇമ്രാന്‍ പറയുന്നത്‌.

വളരെ അധികം സമ്മര്‍ദത്തിന്‌ ഉള്ളിലായിരുന്നു ഇന്ത്യ. ടോസിന്റെ സമയത്ത്‌ പോലും ഇന്ത്യന്‍ നായകന്‍ പേടിച്ചാണ്‌ നിന്നിരുന്നത്‌. ടോസിന്റെ സമയത്ത്‌ ഞാന്‍ ഇന്ത്യന്‍ നായകന്റെ മുഖത്തേക്ക്‌ നോക്കും. പേടിച്ചരണ്ട മുഖമായിരിക്കും അപ്പോള്‍. ആ സമയങ്ങളില്‍ പാകിസ്ഥാന്‍ ഇന്ത്യക്ക്‌ എതിരാളി ആയിരുന്നില്ലെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു. ഇതിന്റെ വീഡിയോ പാക്‌ മാധ്യമപ്രവര്‍ത്തകന്‍ സജ്‌ സാദിഖ്‌ ട്വീറ്റ്‌ ചെയ്‌തു.
 

നേരത്തെ, പാക്‌ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖും ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്ന വാക്കുകളുമായി എത്തിയിരുന്നു. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ സ്വാര്‍ഥരായാണ്‌ കളിക്കുന്നത്‌ എന്നും, പാക്‌ താരങ്ങള്‍ 40,30 റണ്‍സ്‌ കണ്ടെത്തിയാല്‍ അത്‌ ടീമിന്‌ വേണ്ടിയാണെന്നുമായിരുന്നു ഇന്‍സമാമിന്റെ വാക്കുകള്‍.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com