ഒരിക്കലേ കോഫി കുടിച്ചുള്ളു, വലിയ വില കൊടുക്കേണ്ടി വന്നു അതിന്‌, എന്നെ പോലുള്ളവര്‍ക്ക്‌ ആ കോഫി പറ്റില്ലെന്ന്‌ ഹര്‍ദിക്‌

കോഫി വിത്‌ കരണ്‍ ജോഹര്‍ ചാറ്റ്‌ ഷോയ്‌ക്കിടയില്‍ പറഞ്ഞ പരാമര്‍ശങ്ങള്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ ചൂണ്ടിയാണ്‌ ഹര്‍ദിക്കിന്റെ വാക്കുകള്‍
ഒരിക്കലേ കോഫി കുടിച്ചുള്ളു, വലിയ വില കൊടുക്കേണ്ടി വന്നു അതിന്‌, എന്നെ പോലുള്ളവര്‍ക്ക്‌ ആ കോഫി പറ്റില്ലെന്ന്‌ ഹര്‍ദിക്‌


ഒരിക്കലെ കോഫി കുടിച്ചുള്ളു. എന്നാലതിന്‌ വലിയ വില കൊടുക്കേണ്ടി വന്നതായി ഹര്‍ദിക്‌ പാണ്ഡ്യ. കോഫി വിത്‌ കരണ്‍ ജോഹര്‍ ചാറ്റ്‌ ഷോയ്‌ക്കിടയില്‍ പറഞ്ഞ പരാമര്‍ശങ്ങള്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ ചൂണ്ടിയാണ്‌ ഹര്‍ദിക്കിന്റെ വാക്കുകള്‍.

ഞാന്‍ കോഫി കുടിക്കാറില്ല. പകരം ഗ്രീന്‍ ടിയാണ്‌ ഞാന്‍ കുടിക്കുക. ഒരിക്കല്‍ ഞാന്‍ കോഫി കുടിച്ചു. വലിയ വിലയാണ്‌ അതിന്‌ നല്‍കേണ്ടി വന്നത്‌. അത്രയും വിലപിടിപ്പുള്ള കോഫികള്‍ എന്നെപോലെയുള്ളവര്‍ കുടിക്കരുതെന്ന്‌ മനസിലായി. അന്ന്‌ മുതല്‍ ഞാന്‍ കോഫി ഒഴിവാക്കി, ഹര്‍ദിക്‌ പാണ്ഡ്യ പറയുന്നു. ദിനേശ്‌ കാര്‍ത്തിക്കിനൊപ്പമുള്ള ലൈവ്‌ ചാറ്റിലായിരുന്നു ഹര്‍ദിക്കിന്റെ വാക്കുകള്‍.

സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ എന്ന്‌ വിലയിരുത്തപ്പെട്ട ഹര്‍ദിക്കിന്റേയും രാഹുലിന്റേയും വാക്കുകള്‍ വലിയ വിവാദമാണ്‌ സൃഷ്ടിച്ചത്‌. ഇതോടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‌ പോയ ഇരുവരേയും ബിസിസിഐ തിരിച്ചു വിളിച്ചു. ലോകകപ്പ്‌ മുന്‍പില്‍ നില്‍ക്കുന്ന സമയമായതിനാല്‍ ഇവര്‍ക്കുള്ള വിലക്ക്‌ കാലാവധി നീട്ടാതെ ബിസിസിഐ ശിക്ഷ പിഴയില്‍ ഒതുക്കി.

പരിക്കിനെ തുടര്‍ന്ന്‌ ലോകകപ്പിന്‌ ശേഷം ഇന്ത്യന്‍ ടീമിലേക്ക്‌ തിരികെ എത്താന്‍ ഹര്‍ദിക്കിന്‌ സാധിച്ചിട്ടില്ല. ഐപിഎല്ലിനെ കുറിച്ചുള്ള സാധ്യതകളും ലൈവിന്‌ ഇടയില്‍ ഹര്‍ദിക്‌ പങ്കുവെച്ചു. അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ നടത്താമെന്ന ആശയമാണ്‌ ഹര്‍ദിക്കും മുന്‍പോട്ടു വെച്ചത്‌. എന്നാല്‍ ഏതാനും ചില വിദേശ താരങ്ങള്‍ക്ക്‌ ഐപിഎല്‍ കളിക്കാനായേക്കില്ലെന്നും ഹര്‍ദിക്‌ പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com