'മൈതാനത്ത് തുപ്പരുത്; ഹസ്തദാനം, ആലിംഗനം ഒന്നും വേണ്ട; ഫുട്‌ബോളിലെ ആഹ്ലാദ പ്രകടനങ്ങളൊക്കെ ഇനി മാറും'

'മൈതാനത്ത് തുപ്പരുത്; ഹസ്തദാനം, ആലിംഗനം ഒന്നും വേണ്ട; ഫുട്‌ബോളിലെ ആഹ്ലാദ പ്രകടനങ്ങളൊക്കെ ഇനി മാറും'
'മൈതാനത്ത് തുപ്പരുത്; ഹസ്തദാനം, ആലിംഗനം ഒന്നും വേണ്ട; ഫുട്‌ബോളിലെ ആഹ്ലാദ പ്രകടനങ്ങളൊക്കെ ഇനി മാറും'

സൂറിച്ച്: കോവിഡ് 19 ലോകം മുഴുവന്‍ പടര്‍ന്നു പിടിക്കുകയാണ്. മനുഷ്യന്റെ ജീവിത രീതിയില്‍ വൈറസിന്റെ വ്യാപനം കാതലായ മാറ്റങ്ങള്‍ വരുത്തുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. കളിക്കളത്തിലും ഇത് കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കും. കൊറണക്കാലം കഴിഞ്ഞ് കളിക്കളങ്ങള്‍ വീണ്ടും സജീവമായ ഇല്ലാതാകുന്ന കുറേ കാര്യങ്ങളുണ്ട്. 

ക്രിക്കറ്റില്‍ പന്തിന്റെ മിനുസം വര്‍ധിപ്പിക്കാന്‍ ഉമിനീര്‍ ഉപയോഗിക്കാറുണ്ട്. ഈ പ്രവണത അവസാനിപ്പിക്കുമെന്നതിന്റെ സൂചനകള്‍ വന്നു കഴിഞ്ഞു. സമാനമാണ് ഫുട്‌ബോളിലും. മത്സരത്തിനിടെ ഗ്രൗണ്ടില്‍ തുപ്പുന്നതിന് ഇതുവരെ വിലക്കുണ്ടായിരുന്നില്ല. എന്നാല്‍ ഭാവിയില്‍ ഇത് നിരോധിക്കപ്പെടും. 

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രൗണ്ടില്‍ തുപ്പുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്ന് ഫിഫയുടെ ആരോഗ്യ കമ്മിറ്റി വ്യക്തമാക്കി. 

തുപ്പുന്നത് മാത്രമല്ല ഹസ്തദാനം, ഗോള്‍ നേടിയാലും വിജയിച്ചാലുമെല്ലാമുള്ള ആലിംഗനം ചെയ്യുന്നതടക്കമുള്ള ആഘോഷങ്ങള്‍ക്ക് നിരോധനം കൊണ്ടു വരണമെന്നും ആരോഗ്യ കമ്മിറ്റി അധികൃതര്‍ പറയുന്നു. ആഹ്ലാദിക്കാന്‍ പുതിയ വഴികള്‍ താരങ്ങള്‍ കണ്ടെത്തേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com