ആദ്യം യുഎഇയില്‍ എത്താന്‍ ചെന്നൈയുടെ ശ്രമം, യാത്ര തടഞ്ഞ് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍

ഓഗസ്റ്റ് 20ടെ മാത്രമെ ഫ്രാഞ്ചൈസികള്‍ യുഎഇയിലേക്ക് എത്തേണ്ടതുള്ളു എന്ന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ നിര്‍ദേശിച്ചു
ആദ്യം യുഎഇയില്‍ എത്താന്‍ ചെന്നൈയുടെ ശ്രമം, യാത്ര തടഞ്ഞ് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍

ചെന്നൈ: ഐപിഎല്ലിനായി യുഎഇയിലേക്ക് ആദ്യം എത്താനുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ഓഗസ്റ്റ് 20ടെ മാത്രമെ ഫ്രാഞ്ചൈസികള്‍ യുഎഇയിലേക്ക് എത്തേണ്ടതുള്ളു എന്ന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ നിര്‍ദേശിച്ചു. 

കളിക്കാര്‍ കോവിഡ് ടെസ്റ്റിന് വിധേയരായി ചെന്നൈയില്‍ എത്തിയതിന് ശേഷം മാത്രം യുഎഇയിലേക്ക് പുറപ്പെട്ടാല്‍ മതി എന്നാണ് നിര്‍ദേശം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും, യുഎഇയിലേക്ക് ആദ്യമെത്തുക എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ് വൃത്തങ്ങള്‍ പറഞ്ഞു. 

ഈ ആഴ്ചയോടെ ആശയ കുഴപ്പങ്ങളില്‍ വ്യക്തത വരും എന്നാണ് മനസിലാക്കുന്നത്. ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയോടെ യുഎഇയില്‍ എത്താനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കണക്കു കൂട്ടിയിരുന്നത്. കോവിഡ് പരിശോധനയ്ക്ക് വിധേയമായതിന് ശേഷം ധോനിയും സംഘവും ചെന്നൈയിലേക്ക് എത്തുകയും, ചെന്നൈയില്‍ എത്തി 48 മണിക്കൂറിനകം യുഎഇയിലേക്ക് പറക്കുകയും ചെയ്യും. 

കോവിഡ് ഭീതിയിലേക്ക് വീഴുന്നതിന് മുന്‍പ് ഐപിഎല്ലില്‍ ആദ്യം പരിശീലന ക്യാംപ് തുടങ്ങിയവരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍പിലുണ്ടായിരുന്നു. ഐപിഎല്ലിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ കേസുമായി കളിക്കാരുടെ വിസ നടപടികള്‍ ഫ്രാഞ്ചൈസികള്‍ ആരംഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com