10 സെക്കന്റ് പരസ്യത്തിന് 10 ലക്ഷം രൂപ; റെക്കോര്‍ഡ് പ്രേക്ഷകരെ പ്രതീക്ഷിച്ച് പണം വാരാന്‍ സ്റ്റാര്‍

കഴിഞ്ഞ സീസണില്‍ 3,000 കോടി രൂപയാണ് പരസ്യ വരുമാനത്തിലൂടെ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് ലഭിച്ചത്
10 സെക്കന്റ് പരസ്യത്തിന് 10 ലക്ഷം രൂപ; റെക്കോര്‍ഡ് പ്രേക്ഷകരെ പ്രതീക്ഷിച്ച് പണം വാരാന്‍ സ്റ്റാര്‍

മുംബൈ:  അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഐപിഎല്‍ യാഥാര്‍ഥ്യമാവാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാവുന്ന കൂട്ടത്തില്‍ സംപ്രേഷണാവകാശമുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സ് പരസ്യങ്ങളുടെ വില നിശ്ചയിച്ചു. 10 സെക്കന്റ് പരസ്യത്തിന് 10 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ സീസണില്‍ 3,000 കോടി രൂപയാണ് പരസ്യ വരുമാനത്തിലൂടെ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് ലഭിച്ചത്. ഈ വര്‍ഷം റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പ് ലക്ഷ്യമിട്ട് റെക്കോര്‍ഡ് തുകയാണ് സ്റ്റാര്‍ കണക്കു കൂട്ടുന്നത്. പ്രേക്ഷകരുടെ എണ്ണത്തില്‍ മുന്‍ സീസണുകളുടെ റെക്കോര്‍ഡുകളെല്ലാം ഈ സീസണ്‍ മറികടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

53 ദിവസത്തെ ഐപിഎല്ലാണ് ഇത്തവണത്തേത്. ഫൈനല്‍ ദീപാവലി ആഴ്ചയിലും. കോവിഡിന്റെ സാഹചര്യത്തില്‍ മാനസിക സമ്മര്‍ദം നേരിടുന്ന ആളുകള്‍ ഐപിഎല്ലിലേക്ക് ശ്രദ്ധ കൊടുക്കുമെന്ന് കരുതുന്നത്. ഈ സീസണില്‍ ബ്രോഡ്കാസ്റ്റിങ്, ഡിജിറ്റര്‍ റൈറ്റ്‌സ് ആയി 3270 കോടി രൂപയാണ് സ്റ്റാറില്‍ നിന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നത്. 

ലോകകപ്പ് സമയം ഇന്ത്യ-പാക് മത്സരത്തില്‍ 10 സെക്കന്റ് പരസ്യത്തിന് 25 ലക്ഷം രൂപയാണ് സ്റ്റാര്‍ ചാര്‍ജ് ചെയ്തത്. മറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇടയിലെ പരസ്യത്തിന് 16-18 ലക്ഷം രൂപയും. അത് വെച്ച് നോക്കുമ്പോള്‍ ഐപിഎല്ലില്‍ പരസ്യ തുക കൂടുതല്‍ അല്ല. ഐപിഎല്‍ 2019ല്‍ 424 മില്യണ്‍ ആളുകളാണ് ഐപിഎല്‍ കണ്ടത്. ടിവി കാണുന്നവരിലെ 51 ശതമാനമാണ് ഇത്. ഒടിടി പ്ലാറ്റ്‌ഫോമില്‍ കണ്ടത് 300 മില്യണ്‍ ആളുകളും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com