ആ ഷോട്ട് സച്ചിന്‍ കളിക്കുന്നത് വിരളമാണ്, ലോകകപ്പില്‍ അക്തറെ പോയിന്റിലൂടെ പറത്തിയ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സിക്‌സിലേക്ക് ചൂണ്ടി കൈഫ് 

'വിക്കറ്റിന് മുന്‍പില്‍ കുടുങ്ങാത്ത, പന്ത് മിസ് ചെയ്യാത്ത സച്ചിന്റെ കരുത്താണ് ഇവിടെ കാണേണ്ടത്'
ആ ഷോട്ട് സച്ചിന്‍ കളിക്കുന്നത് വിരളമാണ്, ലോകകപ്പില്‍ അക്തറെ പോയിന്റിലൂടെ പറത്തിയ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സിക്‌സിലേക്ക് ചൂണ്ടി കൈഫ് 


2003 ലോകകപ്പില്‍ സെഞ്ചുറിയനില്‍ അക്തറിനെ സിക്‌സ് പറത്തിയ സച്ചിന്റെ ഷോട്ട് കണ്ട് ഞെട്ടിയതായി മുഹമ്മദ് കൈഫ്. ഇന്ത്യന്‍ ഇന്നിങ്‌സിലെ രണ്ടാം ഓവറിലാണ് അക്തറിന്റെ ഷോര്‍ട്ട് ആന്‍ഡ് വൈഡ് ബോള്‍ പോയിന്റിന് മുകളിലൂടെ സച്ചിന്‍ സിക്‌സ് പറത്തിയത്. തൊട്ടടുത്ത പന്തില്‍ ഫഌക് ചെയ്ത് ഫൈന്‍ ലെഗില്‍ സച്ചിന്‍ ബൗണ്ടറിയും നേടിയിരുന്നു. 

വിക്കറ്റിന് മുന്‍പില്‍ കുടുങ്ങാത്ത, പന്ത് മിസ് ചെയ്യാത്ത സച്ചിന്റെ കരുത്താണ് ഇവിടെ കാണേണ്ടത്. പന്ത് ഇന്‍ ചെയ്യിച്ച് ബാറ്റ്‌സ്മാനെ വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയോ ബൗള്‍ഡ് ആക്കുകയോ ചെയ്യുന്നത് ബൗളറുടെ ആയുധമാണ്. അതിന് സച്ചിന്‍ അദ്ദേഹത്തിന്റെ കരിയറില്‍ വളരെ ചുരുങ്ങിയ സമയം മാത്രമാണ് ഇരയായിട്ടുള്ളത്, കൈഫ് പറഞ്ഞു.

പോയിന്റിലൂടെയുള്ള സിക്‌സ്, ആ ഷോട്ട് സാധാരണ സച്ചിന്‍ കളിക്കാറില്ലാത്തതാണ്. വിരളമായി മാത്രമാണ് സച്ചിന്‍ ആ ഷോട്ട് കളിക്കുന്നത് നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ആ അപ്പര്‍ കട്ട്, അത്രയും ഭാരമുള്ള ബാറ്റ് ഉപയോഗിച്ച്, 150 കിമീ വേഗതയില്‍ ബൗള്‍ ചെയ്യുന്ന ബൗളര്‍ക്കെതിരെ...ബുദ്ധിമുട്ടാണ് അത്..

ബാറ്റ് ചെയ്യുന്ന സമയം യോഗിയെ പോലെയാണ് സച്ചിന്‍ എന്നും കൈഫ് പറയുന്നു. ഏത് ഷോട്ട് ആണ് കളിച്ചത് എന്ന് സച്ചിനോട് പറയാന്‍ പോയാല്‍ സച്ചിന്‍ നമ്മളോട് മിണ്ടാതിരിക്കാന്‍ പറയും. സച്ചിന്റെ മാത്രം സോണിലായിരിക്കും അദ്ദേഹം അപ്പോള്‍. ഫീല്‍ഡര്‍മാര്‍ എവിടെയാണെന്നും, എവിടെയാണ് ഗ്യാപ് എന്നും സച്ചിന് വ്യക്തമായ ധാരണയുണ്ടാവും. എങ്ങനെ എക്‌സ്ട്രാ റണ്‍സ് കണ്ടെത്തണം എന്നും അദ്ദേഹത്തിന് അറിയാം, കൈഫ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com