ജീവിതത്തില്‍ തിരസ്‌കരിക്കപ്പെടും, അത് അംഗീകരിക്കാന്‍ അവരെ പഠിപ്പിക്കണം; കരണ്‍ തിവാരിയുടെ മരണത്തില്‍ അശ്വിന്‍

ഇന്നത്തെ യുവത്വത്തിലാണ് ഭാവിയുടെ പ്രതീക്ഷകള്‍. ജീവിതമെന്ന യാത്രയില്‍ തിരസ്‌കരിക്കപ്പെടുമെന്ന് അവരെ പഠിപ്പിക്കണം
ജീവിതത്തില്‍ തിരസ്‌കരിക്കപ്പെടും, അത് അംഗീകരിക്കാന്‍ അവരെ പഠിപ്പിക്കണം; കരണ്‍ തിവാരിയുടെ മരണത്തില്‍ അശ്വിന്‍

ചെന്നൈ: മുംബൈ യുവതാരം കരണ്‍ തിവാരിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. തിരസ്‌കരിക്കപ്പെട്ടത് അംഗീകരിക്കാന്‍ ആവാതെയാണ് കരണ്‍ ജീവനൊടുക്കിയതെന്നും, നമ്മള്‍ യാഥാര്‍ഥ്യം പരിശോധിക്കേണ്ട സമയമാണെന്നും അശ്വിന്‍ പറഞ്ഞു. 

ഇന്നത്തെ യുവത്വത്തിലാണ് ഭാവിയുടെ പ്രതീക്ഷകള്‍. ജീവിതമെന്ന യാത്രയില്‍ തിരസ്‌കരിക്കപ്പെടുമെന്ന് അവരെ പഠിപ്പിക്കണം. ക്രിക്കറ്റില്‍ വിജയിക്കാന്‍ ലക്ഷ്യം വെച്ച് പോകുന്നവര്‍, അതല്ലെങ്കില്‍ മറ്റേതെങ്കിലും ഫീല്‍ഡില്‍ ഉള്ളവര്‍, മറ്റ് കരിയര്‍ ഓപ്ഷനും മുന്‍പില്‍ കാണണം, അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു. 

മുംബൈ ക്ലബ് ക്രിക്കറ്റില്‍ ജൂനിര്‍ സ്റ്റെയിന്‍ എന്ന് വിളിക്കപ്പെടുന്ന കളിക്കാരനായിരുന്നു കരണ്‍ തിവാരി. സൗത്ത് ആഫ്രിക്കയുടെ ഡെയില്‍ സ്റ്റെയ്‌നുമായി സാമ്യമുള്ളതായിരുന്നു കരണിന്റെ ബൗളിങ് ആക്ഷന്‍. എന്നാല്‍ മുംബൈ സീനിയര്‍ ടീമിന് വേണ്ടി കരണിന് ഒരിക്കലും കളിക്കാനായില്ല. മുംബൈ ബാറ്റ്‌സ്മാന്മാര്‍ക്ക് നെറ്റ്‌സില്‍ പന്തെറിഞ്ഞ് വരികയായിരുന്നു കരണ്‍.

മുംബൈയിലെ വസതിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കരണിനെ കണ്ടെത്തിയത്. കരിയറില്‍ പുരോഗതിയുണ്ടാവാതിരുന്നത് കരണിനെ അലട്ടിയിരുന്നു. ഐപിഎല്‍ കോണ്‍ട്രാക്റ്റ് ലഭിക്കാതിരുന്നത് കരണിനെ മാനസികമായി തളര്‍ത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com