ബാഴ്സ നാണം കെട്ടു ; വമ്പൻ വിജയവുമായി ബയേൺ മ്യൂണിക്ക് ചാമ്പ്യൻസ് ലീ​ഗ് സെമിയിൽ

ബയേണിന് വേണ്ടി തോമസ് മുള്ളറും ഫിലിപ്പോ കുടീഞ്ഞോയും രണ്ട് ​ഗോളുകൾ വീതം നേടി
ബാഴ്സ നാണം കെട്ടു ; വമ്പൻ വിജയവുമായി ബയേൺ മ്യൂണിക്ക് ചാമ്പ്യൻസ് ലീ​ഗ് സെമിയിൽ

ലി​സ്ബ​ണ്‍: ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ ക്വാ​ർ​ട്ടർ ഫൈനലിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്ക് നാണം കെട്ട തോൽവി. ​ബയേൺ മ്യൂണിക്കിനോടാണ് മെസിയും സംഘവും വമ്പൻ തോൽവി ഏറ്റുവാങ്ങിയത്. രണ്ടിനെതിരെ എട്ടു ​ഗോളുകൾക്കായിരുന്നു ബയേണിന്റെ തകർപ്പൻ വിജയം. ജയത്തോടെ ബയേൺ ചാമ്പ്യൻസ് ലീ​ഗ് സെമിഫൈനലിൽ കടന്നു. 

ബയേണിന് വേണ്ടി തോമസ് മുള്ളറും ഫിലിപ്പോ കുടീഞ്ഞോയും രണ്ട് ​ഗോളുകൾ വീതം നേടി. മൽസരത്തിന്റെ നാലാം മിനുട്ടിൽ തന്നെ ബാഴ്സയുടെ വലയിൽ പന്തെത്തിച്ച് ബയേൺ നിലപാട് വ്യക്തമാക്കി. തോമസ് മുള്ളറുടെ വകയായിരുന്നു ബയേണിന്റെ ആദ്യ ​ഗോൾ. തൊ​ട്ടു​പി​ന്നാ​ലെ ഡേവിഡ് അ​ലാ​ബ​യു​ടെ പി​ഴ​വി​ലൂ​ടെ ബാ​ഴ്സ സ​മ​നി​ല​യി​ലെ​ത്തി. ഏഴാം മിനുട്ടിൽ അ​ലാ​ബ​യു​ടെ സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ ആ​യി​രു​ന്നു ബാ​ഴ്സ​ലോ​ണ സ​മ​നി​ല നേ​ടി​യ​ത്.

ഇതോടെ വർധിത വീര്യത്തോടെ ബയേൺ ആഞ്ഞടിക്കുകയായിരുന്നു.  21-ാം മി​നി​റ്റി​ൽ ഇവാൻ പെ​രി​സി​ച്ചിലൂടെ ബാ​ഴ്സ​യു​ടെ വ​ല വീ​ണ്ടും കു​ലു​ക്കി ബയേൺ ലീഡ് നേടി. ആറുമിനുട്ട് കഴിഞ്ഞപ്പോഴേക്കും സെർജിയോ ​ഗാബറി വീണ്ടും ബാഴ്സയുടെ വല കുലുക്കി ബയേണിന്റെ ലീഡ് ഉയർത്തി. തൊട്ടു പി​ന്നാ​ലെ 31-ാം മി​നി​റ്റിൽ തോമസ് മു​ള്ള​റി​ന്‍റെ ര​ണ്ടാം ഗോ​ളും പി​റ​ന്നു. ആ​ദ്യ പ​കു​തി 4-1നാ​ണ് അ​വ​സാ​നി​ച്ച​ത്.

തിരിച്ചുവരവ് ലക്ഷ്യമിട്ട് ര​ണ്ടാം പ​കു​തിയിൽ ഉണർന്നുകളിച്ച ബാഴ്സലോണ, രണ്ടാംപകുതിയുടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ലൂയി സു​വാ​ര​സി​ലൂ​ടെ ഒ​രു ഗോ​ൾ കൂ​ടി തി​രി​ച്ച​ടി​ച്ചു. ഇ​തോ​ടെ ബാ​ഴ്സ​യ്ക്കു​മേ​ൽ ബ​യേ​ണ്‍ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ചു. 63-ാം മി​നി​റ്റി​ൽ ജോഷ്വാ കി​മ്മി​ച്ചി​ലൂ​ടെ ബ​യേ​ണ്‍ വീ​ണ്ടും ബാ​ഴ്സ​യു​ടെ വ​ല കു​ലു​ക്കി. 

82-ാം മിനുട്ടിൽ റോബർട്ടോ ലെവൻഡോവ്സ്കി ബാഴ്സയെ വീണ്ടും നിരാശയിലേക്ക് തള്ളിയിട്ടു. ലെവൻഡോവ്സ്കിയുടെ ​ഗോളോടെ ബയേൺ 6-2 എന്ന ലീഡിലെത്തി. തുടർന്ന് ബ്രസീലിയൻ താരം ഫിലിപ്പോ കുടീഞ്ഞോയുടെ ഊഴമായിരുന്നു.  85-ാം മി​നി​റ്റി​ലും 89-ാം മി​നി​റ്റി​ലും കു​ടി​ഞ്ഞോ ബാ​ഴ്സ​യു​ടെ പോ​സ്റ്റി​ലേ​ക്ക് നി​റ​യൊ​ഴി​ച്ചു. ചാമ്പ്യൻസ് ലീ​ഗിന്റെ ചരിത്രത്തിൽ ബാഴ്സലോണയുടെ ഏറ്റവും മോശം പരാജയം ആണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com