വല നിറച്ച് ഗോളുമായി ഇന്റര്‍ മിലാന്‍ യൂറോപ്പ ഫൈനലില്‍; ലുകാകുവിനും മാര്‍ട്ടിനെസിനും ഡബിള്‍

വല നിറച്ച് ഗോളുമായി ഇന്റര്‍ മിലാന്‍ യൂറോപ്പ ഫൈനലില്‍; ലുകാകുവിനും മാര്‍ട്ടിനെസിനും ഡബിള്‍
വല നിറച്ച് ഗോളുമായി ഇന്റര്‍ മിലാന്‍ യൂറോപ്പ ഫൈനലില്‍; ലുകാകുവിനും മാര്‍ട്ടിനെസിനും ഡബിള്‍

മ്യൂണിക്ക്: ഷാക്തര്‍ ഡൊണട്‌സ്‌കിന്റെ വലയില്‍ അഞ്ച് ഗോളുകള്‍ നിക്ഷേപിച്ച് ഇന്റര്‍ മിലാന്‍ യൂറോപ്പ ലീഗ് പോരാട്ടത്തിന്റെ ഫൈനലില്‍. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് അന്റോണിയോ കോണ്ടെയുടെ തന്ത്രത്തിലിറങ്ങിയ ഇറ്റാലിയന്‍ കരുത്തര്‍ വിജയിച്ചു കയറിയത്. ഈ മാസം 22ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ സ്പാനിഷ് ടീം സെവിയ്യയാണ് ഇന്ററിന്റെ എതിരാളികള്‍. 

റൊമേലു ലുകാകു, ലൗട്ടാരോ മാര്‍ട്ടിനെസ് എന്നിവരുടെ ഇരട്ട ഗോള്‍ മികവാണ് ഇന്ററിന്റെ ജയം അനായാസമാക്കിയത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രം പിറന്നപ്പോള്‍ 60ാം മിനുട്ടിന് ശേഷമാണ് നാല് ഗോളുകള്‍ ഇന്റര്‍ ഷാക്തറിന്റെ വലയിലെത്തിച്ചത്. 

മത്സരം തുടങ്ങി 19ആം മിനുട്ടില്‍ തന്നെ ഇന്റര്‍ മിലാന്‍ ലീഡ് എടുത്തു. മാര്‍ട്ടിനെസിന്റെ ഒരു ഹെഡ്ഡറിലൂടെ ആയിരുന്നു ആദ്യ ഗോള്‍ വന്നത്. ബരെല്ലയുടെ മനോഹരമായ അസിസ്റ്റ് ആണ് ആ ഗോളിലേക്ക് വഴിവെച്ചത്. രണ്ടാം പകുതിയില്‍ 64ാം മിനുട്ടില്‍ മറ്റൊരു ഹെഡ്ഡര്‍ ഇന്ററിനെ ലീഡ് ഇരട്ടിയാക്കി. ഡംബ്രോസിയോയുടെ വകയായിരുന്നു രണ്ടാം ഗോള്‍. ആ ഗോളോടെ തന്നെ ഷാക്തര്‍  ഏതാണ്ട് പരാജയം സമ്മതിച്ച അവസ്ഥയിലായിരുന്നു. 

പിന്നീട് ഇന്ററിന് കാര്യങ്ങള്‍ എളുപ്പമായി. 74ാം മിനുട്ടില്‍ ലുകാകുവിന്റെ അസിസ്റ്റില്‍ നിന്ന് മാര്‍ട്ടിനെസിന്റെ രണ്ടാം ഗോള്‍ വന്നു. ഈ സീസണില്‍ ഇന്ററിനു വേണ്ടി മാര്‍ട്ടിനെസ് നേടുന്ന 21ാമത്തെ ഗോളായിരുന്നു ഇത്. പിന്നാലെ ലുകാകുവിന്റെ ഇരട്ട ഗോളുകള്‍ 78, 83 മിനുട്ടുകളില്‍ പിറന്നതോടെ ഇന്റര്‍ ആധിപത്യം പൂര്‍ണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com