ആ പന്ത് എറിഞ്ഞ് കൊടുത്തത് 60 മീറ്റര്‍ ദൂരത്തേയ്ക്ക്! അമ്പരപ്പിച്ച് മാനുവല്‍ നൂയര്‍; മനോഹരമെന്ന് ഫുട്‌ബോള്‍ ലോകം

ആ പന്ത് എറിഞ്ഞ് കൊടുത്തത് 60 മീറ്റര്‍ ദൂരത്തേയ്ക്ക്! അമ്പരപ്പിച്ച് മാനുവല്‍ നൂയര്‍; മനോഹരമെന്ന് ഫുട്‌ബോള്‍ ലോകം
ആ പന്ത് എറിഞ്ഞ് കൊടുത്തത് 60 മീറ്റര്‍ ദൂരത്തേയ്ക്ക്! അമ്പരപ്പിച്ച് മാനുവല്‍ നൂയര്‍; മനോഹരമെന്ന് ഫുട്‌ബോള്‍ ലോകം

മ്യൂണിക്ക്: നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ ആരാണെന്ന് ചോദിച്ചാല്‍ അതിനുത്തരം ജര്‍മനിയുടെ ബയേണ്‍ മ്യൂണിക്ക് നായകന്‍ മാനുവല്‍ നൂയറാണെന്ന് പറയാം. സ്വീപ്പര്‍ കം കീപ്പറായി തിളങ്ങുന്ന നൂയര്‍ കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ ഫ്രഞ്ച് ടീം ലിയോണിനെതിരെ മികച്ച സേവുകളുമായി കളം നിറഞ്ഞിരുന്നു. 

മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബയേണ്‍ ലിയോണിനെ തകര്‍ത്തത്. സെര്‍ജി ഗ്നാബ്രി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി മൂന്നാം ഗോള്‍ വലയിലാക്കി. 

അതിനിടെ മത്സരത്തിന്റെ 77ാം മിനുട്ടില്‍ നൂയര്‍ പകരക്കാരനായി ഇറങ്ങിയ ഫിലിപ്പ് കുട്ടീഞ്ഞോയ്ക്ക് സ്വന്തം പോസ്റ്റില്‍ നിന്ന് എറിഞ്ഞ് കൊടുത്ത പന്താണ് ഫോട്‌ബോള്‍ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. നൂയര്‍ എറിഞ്ഞ ആ പന്ത് പോയ ദൂരമാണ് ഫുട്‌ബോള്‍ ആരാധകരെ ഇപ്പോള്‍ അമ്പരപ്പിക്കുന്നത്. 60 മീറ്റര്‍ ദൂരത്തേയ്ക്കാണ് നൂയര്‍ പന്ത് ത്രോ ചെയ്തത്. 

വലത് വിങില്‍ നില്‍ക്കുകയായിരുന്ന കുട്ടീഞ്ഞോയ്ക്ക് ഗോളവസരം ഒരുക്കാന്‍ പരിപാകത്തിലാണ് ആ പന്ത് നൂയര്‍ ത്രോ ചെയ്തത്. മികച്ച രീതിയില്‍ കുട്ടീഞ്ഞോ മുന്നേറിയെങ്കിലും അത് പക്ഷേ ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന്റെ ഫൈനലില്‍ ഫ്രഞ്ച് ചാമ്പ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്‌നാണ് ബയേണ്‍ മ്യൂണിക്കിന്റെ എതിരാളികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com