ടെസ്റ്റില്‍ ആധിപത്യം ഇല്ലാതിരുന്നിട്ടും ഖേല്‍രത്‌നയിലേക്ക് വരെ; 2016-19ല്‍ രോഹിത്ത് അത്ഭുതം കാണിച്ചത് ഇങ്ങനെ 

ഒരുകാലത്ത് മധ്യനിരയില്‍ എങ്ങുമെത്താതെ ഉഴറിയിരുന്ന താരം ഇന്ന് രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിക്ക് അര്‍ഹനായിരിക്കുന്നു
ടെസ്റ്റില്‍ ആധിപത്യം ഇല്ലാതിരുന്നിട്ടും ഖേല്‍രത്‌നയിലേക്ക് വരെ; 2016-19ല്‍ രോഹിത്ത് അത്ഭുതം കാണിച്ചത് ഇങ്ങനെ 

രുകാലത്ത് മധ്യനിരയില്‍ എങ്ങുമെത്താതെ ഉഴറിയിരുന്ന താരം ഇന്ന് രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിക്ക് അര്‍ഹനായിരിക്കുന്നു. ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ലഭിച്ച അവസരം മുതലാക്കി ജീവിതത്തിലും പുതിയ നേട്ടങ്ങളുടെ ഇന്നിങ്‌സ് പടുത്തുയര്‍ത്തുകയായിരുന്നു രോഹിത് ശര്‍മ. 

2016 ജനുവരി 1 മുതല്‍ 2019 ഡിസംബര്‍ 31 വരെയുള്ള പ്രകടനം കണക്കിലെടുത്താണ് രോഹിത്തിനെ രാജ്യം ഖേല്‍രത്‌ന നല്‍കി ആദരിക്കുന്നത്. ഖേല്‍രത്‌നയ്ക്ക് അര്‍ഹമാവുന്ന നാലാമത്തെ മാത്രം ക്രിക്കറ്റ് താരമാണ് രോഹിത്. അതും ടെസ്റ്റില്‍ തന്റെ ആധിപത്യം കാണിച്ചിട്ടില്ലാത്ത ഒരു താരം. 1997-98ല്‍ സച്ചിന്‍, 2007-08ല്‍ ധോനി, 2014-2017ല്‍ കോഹ് ലി എന്നിവര്‍ക്കാണ് രോഹിത്തിന് മുന്‍പ് ഖേല്‍രത്‌ന ലഭിച്ചത്. 

ഖേല്‍രത്‌നയിലേക്ക് എത്തിച്ച, 2016 മുതല്‍ 2019ല്‍ വരെ രോഹിത്തിന്റെ ബാറ്റില്‍ നിന്ന് വിരിഞ്ഞ നേട്ടങ്ങള്‍ ഇങ്ങനെയാണ്...

  • 2019ല്‍ 10 സെഞ്ചുറികളാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്ന് വന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ പന്ത് സെഞ്ചുറികള്‍ കലണ്ടര്‍ വര്‍ഷം നേടുന്ന ആദ്യ ഓപ്പണറാണ് രോഹിത്. മാത്രമല്ല, 2019ല്‍ 2442 റണ്‍സ് നേടി ഓപ്പണര്‍മാരിലെ ടോപ്‌സ സ്‌കോററും രോഹിത്താണ്. 
  • 2018ല്‍ രോഹിത് നയിച്ച ഇന്ത്യന്‍ ടീം നിദാഹസ്, ഏഷ്യാ കപ്പ് കിരീടങ്ങള്‍ സ്വന്തമാക്കി. 2016ലെ ഏഷ്യാ കപ്പ് ജയിച്ചതിന് ശേഷം ഇന്ത്യ ജയിച്ചു കയറിയ മള്‍ട്ടി ടീം ടൂര്‍ണമെന്റാണ് ഇത്. 
  • 2017 ഡിസംബറില്‍ ലങ്കയ്‌ക്കെതിരെ ഏകദിനത്തില്‍ ഇരട്ട ശതകം. രോഹിത്തിന്റെ മൂന്നാമത്തെ ഇരട്ട ശതകമായിരുന്നു അത്. 
  • 2019 ലോകകപ്പില്‍ അഞ്ച് സെഞ്ചുറികളുമായി രോഹിത് മുന്‍പില്‍ നിന്നു. ഇതോടെ ലോകകപ്പുകളിലെ സെഞ്ചുറികളുടെ എണ്ണത്തില്‍ സച്ചിന്റെ ആറിന് ഒപ്പം രോഹിത്തും എത്തി. ഒരു പരമ്പരയില്‍, അല്ലെങ്കില്‍ ടൂര്‍ണമെന്റില്‍ അഞ്ച് സെഞ്ചുറി തികയ്ക്കുന്ന ആദ്യ താരവുമായി രോഹിത്. 
  • 2016-2019 കാലയളവില്‍ അഞ്ച് വട്ടമാണ് രോഹിത് 150ന് മുകളില്‍ ഏകദിനത്തില്‍ സ്‌കോര്‍ ചെയ്തത്. അവിടേയും രോഹിത്തിന് മുന്‍പില്‍ മറ്റാരുമില്ല. എല്ലാ ഫോര്‍മാറ്റിലുമായി 150ന് മുകളില്‍ സ്‌കോര്‍ കണ്ടെത്തിയത് ഏഴ് വട്ടം. ഇവിടെ മുന്‍പിലുള്ളത് കോഹ് ലി മാത്രം. 
  • 2017-19 കാലത്ത് തുടരെ വന്ന 10 ഏകദിന പരമ്പര/ ടൂര്‍ണമെന്റ് എന്നിവയില്‍ ഒരു സെഞ്ചുറി എങ്കിലും രോഹിത് നേടി. മറ്റൊരു താരത്തിലും ആറ് ടൂര്‍ണമെന്റ/ പരമ്പര എന്നിവയില്‍ കൂടുതല്‍ ആ നേട്ടമില്ല. 
  • 2018ല്‍ രോഹിത്തിന്റെ നായകത്വത്തിന് കീഴില്‍ രോഹിത് 12 കളികള്‍ ജയിച്ചു. ഇവിടെ കോഹ് ലിക്ക് ഒപ്പമാണ് രോഹിത്തിന്റെ നേട്ടം. 
  • ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് പറത്തിയതിന്റെ റെക്കോര്‍ഡ് രോഹിത് തന്റെ പേരിലാക്കിയിരുന്നു. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ വിശാഖപട്ടണത്ത് 13 സിക്‌സ് ആണ് രോഹിത്തില്‍ നിന്ന് വന്നത്. 
  • 2016-2019 കാലയളവില്‍ 65.52 ആണ് രോഹിത്തിന്റെ ടെസ്റ്റ് ബാറ്റിങ് ശരാശരി. 1000ല്‍ അധികം റണ്‍സ് കണ്ടെത്തിയ താരങ്ങളില്‍ ഇത് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 68.73 ബാറ്റിങ് ശരാശരിയോടെ കോഹ് ലിയും, 66.79 ബാറ്റിങ് ശരാശരിയോടെ സ്റ്റീവ് സ്മിത്തുമാണ് രോഹിത്തിന് മുന്‍പിലുള്ളത്. 
  • ട്വന്റി20യില്‍ 2017ല്‍ രോഹിത്തില്‍ നിന്ന് അതിവേഗ സെഞ്ചുറിയും വന്നു. 35 പന്തില്‍ നിന്നാണ് ഇവിടെ രോഹിത് മൂന്നക്കം കടന്നത്. 
  • 2016-19 കാലത്ത് രോഹിത്തിന്റെ ബാറ്റില്‍ നിന്ന് വന്നത് 263 സിക്‌സുകള്‍. രണ്ടാമതുള്ള താരത്തേക്കാള്‍ 122 എണ്ണം അധികം.
     

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com