നാലായിരം കോടി രൂപയ്ക്ക് മെസിയെ വാങ്ങാന്‍ കാശുണ്ടോ? മാഞ്ചസ്റ്റര്‍ സിറ്റി കണക്കുകള്‍ പഠിക്കുന്നു

ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ തെറ്റിക്കാതെ മെസിക്കായി പണം മുടക്കാനുള്ള വഴിയാണ് ഗാര്‍ഡിയോളയും കൂട്ടരും അന്വേഷിക്കുന്നത്
നാലായിരം കോടി രൂപയ്ക്ക് മെസിയെ വാങ്ങാന്‍ കാശുണ്ടോ? മാഞ്ചസ്റ്റര്‍ സിറ്റി കണക്കുകള്‍ പഠിക്കുന്നു

ലണ്ടന്‍: മെസി ട്രാന്‍സ്ഫര്‍ വിപണിയിലേക്ക് എത്തിയാല്‍ സ്വന്തമാക്കാനുള്ള സാമ്പത്തിക വഴികള്‍ മാഞ്ചസ്റ്റര്‍ സിറ്റി തിരയുന്നു. ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ തെറ്റിക്കാതെ മെസിക്കായി പണം മുടക്കാനുള്ള വഴിയാണ് ഗാര്‍ഡിയോളയും കൂട്ടരും അന്വേഷിക്കുന്നത്. 

700 മില്യണ്‍ യൂറോയാണ് മെസിയുടെ റിലീസ് ക്ലോസ്. ഇതിലും കുറഞ്ഞ തുകയ്ക്ക് ബാഴ്‌സ സമ്മതിച്ചാല്‍ മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരത്തിനായി മുന്‍പോട്ട് വരും. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രശ്‌നങ്ങളും, ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേയെ ചൊല്ലി യുവേഫയുമായുള്ള പ്രശ്‌നങ്ങളും മാഞ്ചസ്റ്റര്‍ സിറ്റിക്ക് തലവേദനയാണ്. 

എഫ്എഫ്പി ചട്ടങ്ങള്‍ തെറ്റിച്ചതിന് മാഞ്ചസ്റ്റര്‍ സിറ്റിക്ക് മേല്‍ ഏര്‍പ്പെടുത്തിയ രണ്ട് വര്‍ഷത്തെ വിലക്ക് കായിക തര്‍ക്ക പരിഹാര കോടതി റദ്ദാക്കുകയായിരുന്നു. 2017ല്‍ ബാഴ്‌സയില്‍ നിന്ന് പിഎസ്ജിയിലേക്ക് പോയ നെയ്മറുടെ ട്രാന്‍്‌സ്ഫര്‍ വിലയായ 200മില്യണ്‍ യൂറോ മറികടന്ന് മെസിയുടെ മാറ്റം റെക്കോര്‍ഡ് ഇടുമോ എന്ന് ഉറ്റു നോക്കുകയാണ് ആരാധകര്‍. 

ബാഴ്‌സയില്‍ ഗാര്‍ഡിയോളയ്ക്ക് കീഴിലായിരുന്നു മെസിയുടെ മികച്ച സമയം. 2008-2012 കാലത്ത് രണ്ട് വട്ടം ബാഴ്‌സ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ടു. ലാ ലീഗ കിരീടം നേടിയത് മൂന്ന് വട്ടവും. പുതിയ താരങ്ങള്‍ ടീമിലേക്ക് എത്തുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി ചെയര്‍മാന്‍ ഖല്‍ദൂന്‍ അല്‍ മുബാറക്ക് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com