ആഴ്ചകളോളം ഉറങ്ങാനായില്ല; പാകിസ്ഥാനെതിരായ ടെസ്റ്റില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് സ്റ്റോക്ക്‌സ് 

പിതാവിന് കാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഈ സമയം മാനസികമായി ഏറെ തളര്‍ന്നിരുന്നു എന്ന് സ്‌റ്റോക്ക്‌സ് പറയുന്നു
ആഴ്ചകളോളം ഉറങ്ങാനായില്ല; പാകിസ്ഥാനെതിരായ ടെസ്റ്റില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് സ്റ്റോക്ക്‌സ് 

ലണ്ടന്‍: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് കുടുംബത്തിനൊപ്പം ചേരാന്‍ വേണ്ടി മാറി നില്‍ക്കുകയായിരുന്നു ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സ്. പിതാവിന് കാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഈ സമയം മാനസികമായി ഏറെ തളര്‍ന്നിരുന്നു എന്ന് സ്‌റ്റോക്ക്‌സ് പറയുന്നു.

ജനുവരിയിലാണ് ജെറാള്‍ഡ് സ്‌റ്റോക്ക്‌സിന് തലച്ചോറില്‍ കാന്‍സര്‍ എന്ന് കണ്ടെത്തുന്നത്. സൗത്ത് ആഫ്രിക്കയിലെ ഇംഗ്ലണ്ടിന്റെ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ സമയം തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ജെറാള്‍ഡിനെ ജൊഹന്നാസ്ബര്‍ഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് പോര്‍ട്ട് എലിസബത്തില്‍ സ്‌റ്റോക്ക്‌സ് 120 റണ്‍സ് കണ്ടെത്തിയ ഇന്നിങ്‌സ് വന്നത് പിതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ് എന്ന ചിന്തയില്‍ നില്‍ക്കുമ്പോഴാണ്. 

ഒരാഴ്ചയോളം എനിക്ക് ഉറങ്ങാന്‍ സാധിച്ചിട്ടില്ല. കാരണം അത് അംഗീകരിക്കാന്‍ എനിക്കായില്ല. ടീം വിട്ട്  പോവുക എന്നതായിരുന്നു വൈകാരിക മനസില്‍ നിന്നുണ്ടായ ചിന്ത. പരുക്കനായ വ്യക്തിയാണ് അദ്ദേഹം. വളര്‍ന്നതിന് ശേഷമാണ് അദ്ദേഹം അങ്ങനെ പെരുമാറിയതിന്റെ കാരണം എനിക്ക് മനസിലാവുന്നത്. 

പ്രൊഫഷണല്‍ താരമാവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ക്രിക്കറ്റ് കരിയര്‍ ആരംഭിച്ചതോടെ അദ്ദേഹം എന്നെ അതിന് വേണ്ടി പരുവപ്പെടുത്തുകയായിരുന്നു. എന്റെ കരിയറില്‍ വലിയ സ്വാധീനമാണ് അദ്ദേഹം ചെലുത്തിയത്, സ്റ്റോക്ക്‌സ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com