28 പന്തില്‍ നിന്ന് 72 റണ്‍സ് അടിച്ചെടുത്ത് പൊള്ളാര്‍ഡ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പൊള്ളാര്‍ഡ് നിറഞ്ഞാടിയതോടെ ട്രിന്‍ബാഗോ നൈറ്റ്റൈഡേഴ്സ് തകര്‍പ്പന്‍ ജയത്തിലേക്ക് എത്തി.
148 റണ്‍സ് ആണ് ബാര്‍ബഡോസ് ട്രിബാഗോയ്ക്ക് മുന്പില് വെച്ചത്. എന്നാല്‍ ചെയ്സ് ചെയ്ത് ഇറങ്ങിയ ട്രിന്‍ബാഗോ 62 റണ്‍സ് കണ്ടെത്തുന്നതിന് ഇടയില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് പരുങ്ങി. എന്നാല്‍ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി നേടി പൊള്ളാര്‍ഡ് നയം വ്യക്തമാക്കി.
17ാം ഓവറില്‍ നാല് സിക്സ് ആണ് പൊള്ളാര്‍ഡിന്റെ ബാറ്റില്‍ നിന്നും വന്നത്. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 15 റണ്‍സ്. ആദ്യ പന്തില്‍ സിക്സ് പറത്തി പൊള്ളാര്‍ഡ് ടീമിനെ ജയത്തിലേക്ക് അടുപ്പിച്ചു. എന്നാല്‍ രണ്ടാമത്തെ ഡെലിവറിയില്‍ റണ്‍ഔട്ടായി.
പൊളളാര്‍ഡ് റണ്‍ഔട്ട് ആയത് ആശങ്കയിലാക്കിയെങ്കിലും നാലാം പന്തില്‍ സിക്സ് പറത്തി ഖാരി പിയര്‍ അഞ്ചാമത്തെ ഡെലിവറിയില്‍ സിംഗിളും കണ്ടെത്തി ജയം ഉറപ്പിച്ചു. 22 പന്തില്‍ നിന്നാണ് പൊള്ളാര്‍ഡ് അര്‍ധ ശതകം തികച്ചത്. 9 സിക്സും രണ്ട് ഫോറുമാണ് പൊള്ളാര്‍ഡില്‍ നിന്ന് വന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ