സിഡ്നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മയും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നതും കാത്തിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുകയാണ്. ദമ്പതിമാരുടെ മൂന്നാം വിവാഹ വാര്‍ഷികമാണ് ഇന്ന്.
2017 ഡിസംബര്‍ 11നായിരുന്നു കോഹ്ലി- അനുഷ്ക വിവാഹം. വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രിയതമയ്ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഇന്ത്യന്‍ നായകന്. ട്വിറ്ററിലിട്ട കുറിപ്പിലൂടെയാണ് കോഹ്ലി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
വിവാഹ ദിനത്തിലുള്ള ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തോടൊപ്പമാണ് കോഹ്ലിയുടെ ആശംസാ കുറിപ്പ്. ഇരുവരും പരസ്പരം നോക്കി ചിരിക്കുന്നതാണ് ചിത്രം. 'മൂന്ന് വര്‍ഷങ്ങള്‍, ഒരുമിച്ച് ജീവിതകാലം മുഴുവന്‍'- എന്ന കുറിപ്പോടെയാണ് കോഹ്ലി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിലവില്‍ ഓസ്ട്രേലിയയിലാണ് കോഹ്ലി. ജനുവരിയില്‍ പുതിയ അതിഥി ജീവിതത്തിലേക്ക് എത്തുന്നതിനാല്‍ ഓസ്ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റ് കളിച്ച ശേഷം കോഹ്ലി നാട്ടിലേക്ക് തിരിക്കും. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളില്‍ കോഹ്ലി കളിക്കില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ