അഡ്ലെയ്ഡ്: പൃഥ്വി ഷായെ ടീമില്‍ നിന്ന് ഒഴിവാക്കണം എന്ന് ഇന്ത്യന്‍ മുന്‍ നായകന് സുനില്‍ ഗാവസ്കര്‍. അഡ്ലെയ്ഡ് ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും പൃഥ്വി പരാജയപ്പെട്ടത് ചൂണ്ടിയാണ് ഗാവസ്കറുടെ വാക്കുകള്‍.
ക്രിക്കറ്റ് ജേണലിസ്റ്റ് ആയ വിക്രാന്ത് ഗുപ്തയാണ് ഗാവസ്കറിന്റെ വാക്കുകള്‍ ട്വീറ്റ് ചെയ്ത് എത്തിയത്. പൃഥ്വിയുടെ ബാറ്റിങ്ങില്‍ സാങ്കേതിക പ്രശ്നങ്ങളുണ്ട്. അടുത്ത ടെസ്റ്റില്‍ എന്തായാലും ടീമില്‍ നിന്ന് ഒഴിവാക്കണം. പകരം ഗില്ലിനെ കളിപ്പിക്കണം, വിക്രാന്ത് ഗുപ്തയുടെ ട്വീറ്റില്‍ പറയുന്നു.
ഗാവസ്കറിന് പുറമേ ഓസ്ട്രേലിയന്‍ സ്പിന്നര്‍ ഷെയ്ന് വോണും പൃഥ്വിയെ വിമര്‍ശിച്ച് എത്തി. ഈ സാങ്കേതികത വെച്ച് രാജ്യാന്തര ക്രിക്കറ്റില്‍ പൃഥ്വി ഷാ പ്രയാസപ്പെടും എന്നാണ് ഷെയ്ന് വോണ്‍ പറയുന്നത്. അഡ്ലെയ്ഡ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ പൂജ്യത്തിന് പുറത്തായ പൃഥ്വി, രണ്ടാം ഇന്നിങ്സില്‍ നാല് റണ്‍സ് എടുത്ത് മടങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ