'അണ്ടര്‍ 12ലാണ് ഇങ്ങനെയൊരു തകര്‍ച്ച അവസാനമായി കണ്ടത്'; അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഫ്‌ളെമിങ്

ഇതിന് മുന്‍പ് അവസാനമായി ഇത്തരം തകര്‍ച്ച കണ്ടര്‍ അണ്ടര്‍ 12 ലെവലില്‍ ആണെന്ന് ഫ്‌ളെമിങ് പറഞ്ഞു
അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷം ഇന്ത്യന്‍,ഓസ്‌ട്രേലിയന്‍ താരങ്ങള്‍/ഫോട്ടോ: എപി
അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷം ഇന്ത്യന്‍,ഓസ്‌ട്രേലിയന്‍ താരങ്ങള്‍/ഫോട്ടോ: എപി

വെല്ലിങ്ടണ്‍: അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ തകര്‍ച്ചയില്‍ പ്രതികരിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ ഡാമിയന്‍ ഫ്‌ളെമിങ്. ഇതിന് മുന്‍പ് അവസാനമായി ഇത്തരം തകര്‍ച്ച കണ്ടര്‍ അണ്ടര്‍ 12 ലെവലില്‍ ആണെന്ന് ഫ്‌ളെമിങ് പറഞ്ഞു.

36 റണ്‍സ് എന്നത് ഞാന്‍ കണ്ടു. പക്ഷേ എനിക്ക് വിശ്വസിക്കാനായില്ല. അത് വിശ്വസിക്കാന്‍ സാധിക്കാത്തതാണ്. അവസാനമായി ഞാന്‍ അങ്ങനെ കണ്ടര്‍ അണ്ടര്‍ 12ല്‍ ആണ്. പിച്ചില്‍ ബാറ്റ്‌സ്മാനെ കുഴയ്ക്കുന്ന അധികം ഘടകങ്ങള്‍ ഉണ്ടായില്ലെന്നും ഫ്‌ളെമിങ് വിലയിരുത്തുന്നു.

എന്നാല്‍ ഓസ്‌ട്രേലിയ മോശമായുമല്ല പന്തെറിഞ്ഞത്. ഞങ്ങള്‍ എന്താണ് ചെയ്തത് എന്ന ചോദ്യം ഇന്ത്യന്‍ ബൗളര്‍മാരുടെ ചിന്തകളില്‍ വരാന്‍ ഇടയുണ്ട്. എന്നാല്‍ അവിടെ ഓസ്‌ട്രേലിയ 180 റണ്‍സ് ചെയ്‌സ് ചെയ്യുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുമായിരുന്നില്ല എന്നും ഫ്‌ളെമിങ് പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഇന്നിങ്‌സില്‍ 36 റണ്‍സിനാണ് ഇന്ത്യ പുറത്തായത്. ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോറാണ് ഇത്. ടെസ്റ്റ് ചരിത്രത്തിലെ നാലാമത്തെ കുറഞ്ഞ സ്‌കോറും. ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന്റെ ജയം പിടിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com