സൗരവ് ഗാംഗുലി/ഫയല്‍ ഫോട്ടോ
സൗരവ് ഗാംഗുലി/ഫയല്‍ ഫോട്ടോ

ആരും ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നില്ല, ഗാംഗുലിയും ജയ് ഷായും ടീമിനായി പദ്ധതി തയ്യാറാക്കുകയാണ്: രാജീവ് ശുക്ല

ഇന്ത്യ 36 റണ്‍സിന് ഓള്‍ഔട്ട് ആയതിന് പിന്നാലെയാണ് രാഹുല്‍ ദ്രാവിഡിനെ ഓസ്‌ട്രേലിയയിലേക്ക് അയക്കണം എന്ന ആവശ്യം ഉയര്‍ന്നത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നത് ലക്ഷ്യം വെച്ച് രാഹുല്‍ ദ്രാവിഡിനെ ഓസ്‌ട്രേലിയയിലേക്ക് അയക്കുമോ എന്ന ചോദ്യത്തിന് മുന്‍ ഐപിഎല്‍ ചെയര്‍മാര്‍ രജീവ് ശുക്ലയുടെ മറുപടി. ആരും പോവുന്നില്ലെന്ന് രജീവ് ശുക്ല പറഞ്ഞു. 

ഞങ്ങള്‍ സന്തുഷ്ടരല്ല. നല്ല സ്‌കോര്‍ ആയിരുന്നില്ല അത്. അത് ഉത്കഠ സൃഷ്ടിക്കുന്നു. ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ നേരിടുക വലിയ പ്രയാസമാണ്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും, പ്രസിഡന്റ് ജയ് ഷായും വിഷയത്തില്‍ ഇടപെടുകയും, ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താനുള്ള പദ്ധതി ഇവര്‍ തയ്യാറാക്കുകയും ചെയ്യുകയാണ്. ടീം മാനേജ്‌മെന്റുമായി ഇവര്‍ ആശയ വിനിമയം നടത്തുന്നുണ്ടാവും. അടുത്ത ടെസ്റ്റില്‍ ഇന്ത്യന്‍ ടീം മികവ് കാണിക്കുമെന്ന് ഉറപ്പ് വിശ്വസിക്കുന്നതായും രാജീവ് ശുക്ല പറഞ്ഞു. 

അഡ്‌ലെയ്ഡ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 36 റണ്‍സിന് ഓള്‍ഔട്ട് ആയതിന് പിന്നാലെയാണ് രാഹുല്‍ ദ്രാവിഡിനെ ഓസ്‌ട്രേലിയയിലേക്ക് അയക്കണം എന്ന ആവശ്യം ഉയര്‍ന്നത്. ഇന്ത്യന്‍ മുന്‍ താരം വെങ്‌സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. നെറ്റ്‌സിലെ ദ്രാവിഡിന്റെ സാന്നിധ്യം ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം കൂട്ടുമെന്നാണ് വെങ്‌സര്‍ക്കാര്‍ അഭിപ്രായപ്പെട്ടത്. 

എന്നാല്‍ ഓസ്‌ട്രേലിയയിലേക്ക് ആരും പറക്കാന്‍ പോവുന്നില്ലെന്ന് രാജീവ് ശുക്ല പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരെ ഒന്നാം ഇന്നിങ്‌സിലെ നമ്മളുടെ പ്രകടനം നല്ലതായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ തകരുകയായിരുന്നു. ചില സമയങ്ങളില്‍ അങ്ങനെ സംഭവിക്കാം. മികച്ച പ്രകടനം നടത്താന്‍ പ്രാപ്താമാണ് ഇന്ത്യന്‍ ടീം എന്നും രാജീവ് ശുക്ല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com