'സമൂഹം എന്ത് ചിന്തിക്കുമെന്ന് ആകുലപ്പെട്ട കുടുംബം, ആ ക്ലീഷേ വാക്കുകള്‍ ഇപ്പോള്‍ സത്യമാവുന്നു'; വിവാദ നാളുകളെ കുറിച്ച് രാഹുല്‍ 

ഒരുവര്‍ഷത്തിനിപ്പുറം, സംഭവിച്ചതെല്ലാം നല്ലതിന്, കാലം എല്ലാ മുറിലും ഉണക്കും എന്നിങ്ങനെയുള്ള ക്ലീഷേ വാക്കുകള്‍ സത്യമാണെന്ന് എനിക്ക് തോന്നുന്നു
'സമൂഹം എന്ത് ചിന്തിക്കുമെന്ന് ആകുലപ്പെട്ട കുടുംബം, ആ ക്ലീഷേ വാക്കുകള്‍ ഇപ്പോള്‍ സത്യമാവുന്നു'; വിവാദ നാളുകളെ കുറിച്ച് രാഹുല്‍ 

കോഫി വിത് കരണ്‍ ജോഹര്‍ ചാറ്റ് ഷോ വലിയ ആഘാതമാണ് തന്റെ കരിയറില്‍ വരുത്തിയതെന്ന് കെ എല്‍ രാഹുല്‍. സമൂഹം എന്ത് പറയും എന്നതില്‍ ആകുലപ്പെട്ടിരുന്ന മാതാപിതാക്കളായിരുന്നു എന്റേത്. ഇതെല്ലാം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചതെന്ന് രാഹുല്‍ പറഞ്ഞു. 

എല്ലാ മുറിവും കാലം ഉണക്കുമെന്നാണ് എല്ലാരും പറഞ്ഞിരുന്നത്. പക്ഷേ ഒരു യുവാവ് അതിനെ എങ്ങനെയാണ് നോക്കിക്കണ്ടത് എന്ന് ആരും ശ്രദ്ധിച്ചില്ല. 2018 ഡിസംബര്‍-ജനുവരി 2019ല്‍ എനിക്ക് നന്നായി കളിക്കാനായില്ല. അതില്‍ ഞാന്‍ അസ്വസ്ഥനായിരുന്നു, രാഹുല്‍ പറഞ്ഞു. 

പരിശീലനം, ക്രിക്കറ്റ്, ഗോള്‍ഫ് എന്നിവയാണ് സംഭവിച്ചതെല്ലാം മറക്കാന്‍ എന്നെ സഹായിച്ചത്. ഒരുവര്‍ഷത്തിനിപ്പുറം, സംഭവിച്ചതെല്ലാം നല്ലതിന്, കാലം എല്ലാ മുറിലും ഉണക്കും എന്നിങ്ങനെയുള്ള ക്ലീഷേ വാക്കുകള്‍ സത്യമാണെന്ന് എനിക്ക് തോന്നുന്നു. 

ആ സമയം അങ്ങനെയൊരു പ്രഹരം എനിക്ക് വേണമായിരുന്നു. ഏത് ദിശയിലാണ് എന്റെ സഞ്ചാരമെന്ന് അവിടെ എനിക്ക് മനസിലാക്കാനായി. ക്രിക്കറ്റില്‍ അല്ലാതെ മറ്റൊന്നിലും എനിക്ക് മികവില്ലെന്ന് ഞാന്‍ മനസിലാക്കി. ആ നിമിഷം മുതലാണ് ക്രിക്കറ്റിലേക്ക് കൂടുതല്‍ ഫോക്കസ് ചെയ്യാന്‍ എനിക്കായത്. ആ സംഭവങ്ങള്‍ എന്നെ കൂടുതല്‍ കരുത്തനും, അച്ചടക്കമുള്ളവനുമാക്കി, രാഹുല്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com