3 വര്‍ഷമായുള്ള തിരയല്‍, 464 ദിവസത്തെ സെഞ്ചുറി ഇടവേള; നാലാം സ്ഥാനത്തെ ചോദ്യങ്ങളെല്ലാം അവസാനിപ്പിച്ച് ശ്രേയസ് 

2018 ഒക്ടോബര്‍ 29ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ നാലാം സ്ഥാനത്ത് റായിഡു സെഞ്ചുറി നേടിയതിന് ശേഷം മറ്റൊരു താരത്തിനും അതിനായിരുന്നില്ല
3 വര്‍ഷമായുള്ള തിരയല്‍, 464 ദിവസത്തെ സെഞ്ചുറി ഇടവേള; നാലാം സ്ഥാനത്തെ ചോദ്യങ്ങളെല്ലാം അവസാനിപ്പിച്ച് ശ്രേയസ് 

ഹാമില്‍ട്ടണ്‍: നാലാം സ്ഥാനത്തേക്കുള്ള താരത്തെ കണ്ടെത്താന്‍ ഇന്ത്യക്ക് വേണ്ടിവന്നത് മൂന്ന് വര്‍ഷമാണ്. ഒടുവില്‍ ശ്രേയസ് അയ്യര്‍. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ട്വന്റി20യില്‍ സെഞ്ചുറി കൂടി പിന്നിട്ട് നാലാം സ്ഥാനം ശ്രേയസ് ഒന്നുകൂടി ഉറപ്പിച്ചു. നാലാം സ്ഥാനത്ത് ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ മൂന്നക്കം കടക്കുന്നത് ഇത് 464 ദിവസത്തിന് ശേഷം. 

നാലാം സ്ഥാനത്ത് ഒരിന്ത്യന്‍ താരം ഇതിന് മുന്‍പ് സെഞ്ചുറി നേടിയത് 16 മാസങ്ങള്‍ക്ക് മുന്‍പാണ്. 2018 ഒക്ടോബര്‍ 29ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ നാലാം സ്ഥാനത്ത് റായിഡു സെഞ്ചുറി നേടിയതിന് ശേഷം മറ്റൊരു താരത്തിനും അതിനായിരുന്നില്ല. 

8, 11, 83 എന്നീ റണ്‍സുകളില്‍ നില്‍ക്കെ ശ്രേയസിനെ പുറത്താക്കാനുള്ള അവസരം ന്യൂസിലാന്‍ഡ് നഷ്ടപ്പെടുത്തി. കോഹ് ലിക്കൊപ്പം 102 റണ്‍സിന്റേയും, കെ എല്‍ രാഹുലിനൊപ്പം 136 റണ്‍സിന്റേയും കൂട്ടുകെട്ട് കൂടി ശ്രേയസ് തീര്‍ത്തു. ഹാമില്‍ട്ടണില്‍ ക്രീസിലേക്കെത്തിയ അയ്യര്‍ 10 ഡെലിവറികള്‍ നേരിട്ടതിന് ശേഷമാണ് അക്കൗണ്ട് തുറന്നത്. ക്രീസില്‍ നിന്ന് മടങ്ങുമ്പോഴാവട്ടെ അയ്യറിന്റെ പേരിലുണ്ടായത് 11 ഫോറും ഒരു സിക്‌സും. 

എന്തുകൊണ്ട് നാലാം സ്ഥാനത്ത് താന്‍ അനുയോജ്യനാണെന്ന് ശ്രേയസ് തന്റെ സ്‌കോറിങ്ങിന്റെ ശൈലി കൊണ്ട് തന്നെ ഇവിടെ തെളിയിക്കുന്നു. ട്വന്റി20യിലെ മികവ് ഏകദിനത്തിലും ആവര്‍ത്തിക്കുമ്പോള്‍ നാലാം സ്ഥാനം ശ്രേയസിന്റെ കയ്യില്‍ ഭദ്രമാവുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com