മെല്‍ബണ്‍: അഞ്ചര വര്‍ഷത്തെ ഇടവേളക്ക് ശേഷം സച്ചിന് ക്രീസില്‍, അതും ഓസ്ട്രേലിയയുടെ മഞ്ഞക്കുപ്പായവുമണിഞ്ഞ്...ഇനിയൊരിക്കലും കാണാന്‍ സാധിക്കില്ലെന്ന് കരുതിയ നിമിഷങ്ങളാണ് ക്രിക്കറ്റ് ലോകത്തിന് മുന്‍പിലേക്ക് ബുഷ്ഫയര് ക്രിക്കറ്റ് ബാഷ് കൊണ്ടുവന്നത്.
എല്ലീസ് പെറിയുടെ ഒരോവര്‍ സച്ചിന് ഇന്നിങ്സ് ബ്രേക്കിനിടയില്‍ നേരിട്ടപ്പോള്‍, ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ വെടിക്കെട്ടായിരുന്നു ആരാധകരെ ത്രില്ലടിപ്പിച്ച മറ്റൊന്ന്.
റിക്കി പോണ്ടിങ് ഇലവന് വേണ്ടി 11 പന്തില്‍ 30 റണ്‍സാണ് ലാറ അടിച്ചെടുത്തത്. പറത്തിയത് നാല് ഫോറും രണ്ട് സിക്സും. മിഡ് ഓഫീന് മുകളിലൂടെ കൂറ്റന്‍ സിക്സ് പറത്തി ലാറ വിക്കറ്റ് വീഴാതെ തന്നെ ഡ്രെസിങ് റൂമിലേക്ക് മടങ്ങി. ആദ്യം ബാറ്റ് ചെയ്ത പോണ്ടിങ് ഇലവന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പത്തോവറില്‍ 104 റണ്‍സെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ