ഒരിക്കല്‍ കൂടി ക്രീസില്‍ സച്ചിന്‍, അഞ്ച് വര്‍ഷത്തിന് ശേഷം; നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി 

ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷിന്റെ ഇന്നിങ്‌സ് ഇടവേളയിലാണ് സച്ചിന്‍ എല്ലീസ് പെറിയുടെ ഡെലിവറികള്‍ നേരിട്ടത്
ഒരിക്കല്‍ കൂടി ക്രീസില്‍ സച്ചിന്‍, അഞ്ച് വര്‍ഷത്തിന് ശേഷം; നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി 

അഞ്ചര വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രീസില്‍. ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരം എല്ലീസ് പെറിയുടെ ഒരോവറാണ് ക്രീസില്‍ നിന്ന് സച്ചിന്‍ നേരിട്ടത്. ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷില്‍ റിക്കി പോണ്ടിങ്ങിന്റെ ഇലവനെ പരിശീലിപ്പിക്കാന്‍ എത്തിയ സച്ചിനെ ക്രീസിലേക്കിറങ്ങാന്‍ പറഞ്ഞ് എല്ലീസ് വെല്ലുവിളിക്കുകയായിരുന്നു. 

ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷിന്റെ ഇന്നിങ്‌സ് ഇടവേളയിലാണ് സച്ചിന്‍ എല്ലീസ് പെറിയുടെ ഡെലിവറികള്‍ നേരിട്ടത്. വര്‍ഷങ്ങള്‍ക്കിപ്പുറം നേരിട്ട ആദ്യ ഡെലിവറി തന്നെ സച്ചിന്‍ ബൗണ്ടറി കടത്തി. ഇന്നലെ ചെറിയ പരിശീലനം നടത്തിയപ്പോള്‍ പന്ത് എനിക്ക് കാണാന്‍ സാധിക്കുന്നുണ്ട് എന്നെനിക്ക് മനസിലായി. ഷോട്ട് കളിക്കാന്‍ കഴിയുമോ ഇല്ലയോ എന്നൊന്നും എനിക്ക് ഉറപ്പില്ലായിരുന്നു. പന്ത് കാണാനെങ്കിലും പറ്റുന്നുണ്ടല്ലോ എന്നാണ് ഞാന്‍ ചിന്തിച്ചത്, സച്ചിന്‍ പറഞ്ഞു. 40 മിനിറ്റാണ് അഞ്ച് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചു വരവിനായി നെറ്റ്‌സില്‍ സച്ചിന്‍ ചിലവഴിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com