കോർട്ണി വാൽ‌ഷിന്റെ മൂണ്‍ ബോള്‍, പിന്നാലെ ഓടി ബൗണ്ടറി കടത്തി പോണ്ടിങ് 

ഇനിയൊരിക്കലും കാണാന്‍ സാധിക്കില്ലെന്ന് കരുതിയ നിമിഷങ്ങള്‍ ചന്തം നിറച്ച ഷോട്ടുകളുമായി ലാറയും പോണ്ടിങ്ങും ഗില്‍ക്രിസ്റ്റുമെല്ലാം നമുക്ക് മുന്‍പിലേക്ക് വെച്ചു
കോർട്ണി വാൽ‌ഷിന്റെ മൂണ്‍ ബോള്‍, പിന്നാലെ ഓടി ബൗണ്ടറി കടത്തി പോണ്ടിങ് 

രാധകര്‍ക്കുള്ളില്‍ നൊസ്റ്റാള്‍ജിയെ നിറക്കുകയായിരുന്നു ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷ്. സച്ചിനും, പോണ്ടിങ്ങും, ലാറയും സൈമണ്ട്‌സും, ഗില്‍ക്രിസ്റ്റും, അങ്ങനെ ഒരു തലമുറക്ക് മുന്‍പില്‍ വളര്‍ന്ന ക്രിക്കറ്റ് താരങ്ങളെല്ലാം വീണ്ടും ക്രീസില്‍. 

ഇനിയൊരിക്കലും കാണാന്‍ സാധിക്കില്ലെന്ന് കരുതിയ നിമിഷങ്ങള്‍ ചന്തം നിറച്ച ഷോട്ടുകളുമായി ലാറയും പോണ്ടിങ്ങും ഗില്‍ക്രിസ്റ്റുമെല്ലാം നമുക്ക് മുന്‍പിലേക്ക് വെച്ചു. പഴയ സൂപ്പര്‍ താരങ്ങളുടെ ബാറ്റിങ്ങും ബൗളിങ്ങുമെല്ലാം ഇന്റര്‍നെറ്റിലും വൈറലായി കഴിഞ്ഞു. 

ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷിന് ഇടയില്‍ വിന്‍ഡിസ് ഇതിഹാസ താരം കോർട്ണി വാൽ‌ഷില്‍ നിന്ന് വന്ന മൂണ്‍ ബോളാണ് ആരാധകരെ കൗതുകത്തിലാക്കുന്നത്. ബൗളിങ് ആക്ഷന് ഇടയില്‍ വാല്‍ഷിന്റെ കയ്യില്‍ നിന്ന് ഉയര്‍ന്ന് പോയ പന്ത് ബാറ്റ്‌സ്മാനേയും കടന്നു പോയി. 

എന്നാല്‍ പോണ്ടിങ് അത് വെറുതെ വിടാന്‍ ഉദ്ദേശിച്ചില്ല. പന്ത് വന്ന് വീണ തേര്‍ഡ് മാനിലേക്ക് പോയ പോണ്ടിങ് ആ പന്ത് ബൗണ്ടറി ലൈന്‍ കടത്തി. എന്നാല്‍ അമ്പയര്‍ അത് ഡെഡ് ബോള്‍ വിധിച്ചു. കളിയില്‍ പോണ്ടിങ് ഇലവന്‍, ഗില്ലിസ് ഇലവനെ ഒരു റണ്‍സിന് തോല്‍പ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com