അഞ്ചാം വട്ടം പിള്ളേര് അണ്ടര്‍ 19 ലോക കിരീടം ഉയര്‍ത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് രാജ്യം. ടൂര്‍ണമെന്റിലുടനീളം പുറത്തെടുത്ത ബൗളിങ് മികവ് ഫൈനലിലും ബംഗ്ലാദേശ് ടീം ആവര്‍ത്തിക്കുന്നു. എന്നാല്‍ പിടിച്ചു നില്ക്കാന് കരുതലോടെ ഇന്ത്യന്‍ താരങ്ങള്‍ പൊരുതുമ്പോള്‍ ഫൈനല്‍ അതിന്റെ ആവേശത്തിലെത്തുകയാണ്.
ഈ സമയം അനിയന്മാരുടെ കളി കണ്ടിരിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഫോട്ടോയുമായാണ് ബിസിസിഐ വരുന്നത്. ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, പരിശീലകന് രവി ശാസ്ത്രി, ബാറ്റിങ് പരിശീലകന് വിക്രം റാത്തോഡ് എന്നിവരുള്‍പ്പെടുന്ന ടീം ഒരുമിച്ചിരുന്ന് ഇന്ത്യയുടെ ഭാവി താരങ്ങളുടെ കളി കാണുന്നു.
ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ടൂര്‍ണമെന്റില്‍ അഞ്ച് വട്ടം കിരീടം നേടി വ്യക്തമായ ആധിപത്യം ഇന്ത്യക്കുണ്ട്. എന്നാല്‍, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ബംഗ്ലാദേശ് ബൗളിങ്ങിന് മുന്പില് പിടിച്ചു നില്ക്കാനായില്ല. 44 ഓവറില്‍ 170 റണ്‍സിലേക്ക് എത്തിയപ്പോഴേക്കും ബംഗ്ലാദേശിന്റെ എട്ട് വിക്കറ്റുകള്‍ വീണു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ