ശ്രീനിവാസ ഗൗഡയുടെ റെക്കോര്‍ഡ് തകര്‍ത്തു; 100 മീറ്റര്‍ 9.51 സെക്കന്റില്‍ പിന്നിട്ട് നിഷാന്ത് ഷെട്ടി 

ശ്രീനിവാസ ഷെട്ടിയുടെ 100 മീറ്ററില്‍ 9.55 സെക്കന്റ് എന്ന റെക്കോര്‍ഡ് 9.51 സെക്കന്റിലൂടെ ഓടിയെത്തി നിഷാന്ത് ഷെട്ടി മറികടന്നതായാണ് സൂചന
ശ്രീനിവാസ ഗൗഡയുടെ റെക്കോര്‍ഡ് തകര്‍ത്തു; 100 മീറ്റര്‍ 9.51 സെക്കന്റില്‍ പിന്നിട്ട് നിഷാന്ത് ഷെട്ടി 

ബംഗളൂരു: കമ്പള ഓട്ടക്കാര്‍ വേഗപ്പോര് തുടരുന്നു. ദക്ഷിണ കന്നഡയിലെ കമ്പള പോരില്‍ ശ്രീനിവാസ ഗൗഡയുടെ റെക്കോര്‍ഡ് മറികടന്നതായി റിപ്പോര്‍ട്ട്. നിഷാന്ത് ഷെട്ടിയെന്ന കമ്പള ഓട്ടക്കാരന്‍ 143 മീറ്റര്‍ 13.68 സെക്കന്റില്‍ ഓടിയെത്തി. സൂര്യ ചന്ദ്ര ജോഡുകരെ കമ്പളയിലാണ് ബജഗോളി ജോഗിബേട്ടുവില്‍ നിന്നുള്ള നിഷാന്ത് റെക്കോര്‍ഡ് കുതിപ്പ് നടത്തിയത്. 

ശ്രീനിവാസ ഷെട്ടിയുടെ 100 മീറ്ററില്‍ 9.55 സെക്കന്റ് എന്ന റെക്കോര്‍ഡ് 9.51 സെക്കന്റിലൂടെ ഓടിയെത്തി നിഷാന്ത് ഷെട്ടി മറികടന്നതായാണ് സൂചന. വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് തന്റെ പേരിലെഴുതി ചേര്‍ത്ത 100 മീറ്ററില്‍ 9.58 സെക്കന്റ് എന്ന റെക്കോര്‍ഡ് ആണ് ശ്രീനിവാസ ഗൗഡയും നിഷാന്ത് ഷെട്ടിയും മറികടക്കുന്നത്. 

ബോള്‍ട്ടിനെ വെല്ലും വിധം കുതിച്ച ശ്രീനിവാസ ഗൗഡ വാര്‍ത്തകളില്‍ നിറഞ്ഞതോടെ സായിയില്‍ ട്രയല്‍സിനായി കേന്ദ്ര കായിക മന്ത്രി തന്നെ അദ്ദേഹത്തെ ക്ഷണിച്ചു. എന്നാല്‍ എരുമക്കൂട്ടങ്ങള്‍ക്കൊപ്പം ചെളിക്കണ്ടത്തില്‍ ഓടുന്നതാണ് തന്റെ സന്തോഷം എന്നതില്‍ ശ്രീനിവാസ ഉറച്ചു നില്‍ക്കുകയാണ്. 

കഴിഞ്ഞ ദിവസം ശ്രീനിവാസക്ക് കര്‍ണാടക സര്‍ക്കാര്‍ സ്വീകരണമൊരുക്കി. വേഗ കുതിപ്പിന് 3 ലക്ഷം രൂപയാണ് ശ്രീനിവാസക്ക് സമ്മാനമായി കര്‍ണാടക സര്‍ക്കാര്‍ നല്‍കിയത്. വരും ദിവസങ്ങളില്‍ തന്റെ തീരുമാനം മാറ്റി കമ്പള പോരില്‍ നിന്ന് ട്രാക്കിലേക്ക് ശ്രീനിവാസ എത്തുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ കായിക പ്രേമികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com