'ഞങ്ങളുടെ ആരാധകര്‍ തയ്യാറാണ്, ആന്‍ഫീല്‍ഡില്‍ ഇനിയാണ് കളി'; രണ്ടാം പാദ ക്വാര്‍ട്ടറിലേക്ക് അത്‌ലറ്റിക്കോയെ വെല്ലുവിളിച്ച് ക്ലോപ്പ് 

'ഞങ്ങളുടെ ആരാധകര്‍ തയ്യാറാണ്, ആന്‍ഫീല്‍ഡില്‍ ഇനിയാണ് കളി'; രണ്ടാം പാദ ക്വാര്‍ട്ടറിലേക്ക് അത്‌ലറ്റിക്കോയെ വെല്ലുവിളിച്ച് ക്ലോപ്പ് 

'ഞങ്ങളുടെ ആളുകള്‍ തയ്യാറായിരിക്കും, ആന്‍ഫീല്‍ഡിലേക്ക് സ്വാഗതം, കാര്യങ്ങള്‍ അവസാനിച്ചിട്ടില്ല'

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് കോര്‍ട്ടര്‍ പോരില്‍ കരുത്ത് കാണിച്ച അത്‌ലറ്റികോ മാഡ്രിഡ് ആരാധകര്‍ക്ക് മുന്നറിയിപ്പുമായി ലിവര്‍പൂള്‍ പരിശീലകന്‍ ക്ലോപ്പ്. ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തില്‍ തികച്ചും വ്യത്യസ്തമായ അന്തരീക്ഷം ആന്‍ഫീല്‍ഡില്‍ സൃഷ്ടിച്ച് ഞങ്ങളുടെ ആരാധക പട കാര്യങ്ങള്‍ അനുകൂലമാക്കും എന്നാണ് ക്ലോപ് അത്‌ലറ്റിക്കോ മാഡ്രിഡിന് മുന്നറിയിപ്പ് നല്‍കുന്നത്. 

ഞങ്ങളുടെ ആളുകള്‍ തയ്യാറായിരിക്കും, ആന്‍ഫീല്‍ഡിലേക്ക് സ്വാഗതം, കാര്യങ്ങള്‍ അവസാനിച്ചിട്ടില്ല, ക്ലോപ്പ് പറഞ്ഞു. ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ നാലാം മിനിറ്റില്‍ തന്നെ സോള്‍ നിഗുസ് അടിച്ച ഗോളിലൂടെ അത്‌ലറ്റികോ മാഡ്രിഡ് ജയം പിടിക്കുകയായിരുന്നു. 

ലിവര്‍പൂള്‍ മുന്നേറ്റ നിര താരം സാദിയോ മനേയെ അത്‌ലറ്റികോ മാഡ്രിഡ് ലക്ഷ്യം വെച്ചുവെന്നും ക്ലോപ്പ് പറഞ്ഞു. മനേക്ക് രണ്ടാമത്തെ മഞ്ഞകാര്‍ഡ് ലഭിക്കുന്നതിന് വേണ്ടിയാണ് അവര്‍ ശ്രമിച്ചത്. നമ്മള്‍ തോറ്റിട്ടില്ല. ഇത് ഹാഫ് ടൈം മാത്രമാണ്. 1-0 എന്നാണ് സ്‌കോര്‍. 

സമനിലയില്‍ നിന്ന് ജയം പിടിച്ചത് പോലെയാണ് അവര്‍ ആഘോഷിച്ചത്. നമുക്ക് കാണാം, ലിവര്‍പൂള്‍ ലെഫ്റ്റ് ബാക്കായ റോബര്‍ട്‌സനും അത്‌ലറ്റിക്കോയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഏതാനും ആഴ്ചയുടെ വ്യത്യാസമുണ്ട്. പ്രീമിയര്‍ ലീഗില്‍ ചിലത് ചെയ്ത് തീര്‍ത്ത് ഞങ്ങള്‍ ആന്‍ഫീല്‍ഡിലേക്ക് തിരികെ എത്തും. ഞങ്ങളുടെ ആരാധകര്‍ അവിടെയുണ്ടാവും, ഞങ്ങളുമുണ്ടാകും. വരുന്ന കാര്യം തീരുമാനിക്കേണ്ടത് അവരാണ്,,,റോബര്‍ട്‌സന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com