സൗദിയിൽ വനിതകൾക്കായി ഫുട്ബോൾ ലീ​ഗിന് തുടക്കം;  സമ്മാനത്തുക ഒരുകോടിയോളം രൂപ 

ലീ​ഗിന്റെ ആദ്യ സീസണ്‍ മത്സരങ്ങള്‍ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നടത്തും
സൗദിയിൽ വനിതകൾക്കായി ഫുട്ബോൾ ലീ​ഗിന് തുടക്കം;  സമ്മാനത്തുക ഒരുകോടിയോളം രൂപ 


റിയാദ്: സൗദി‌ അറേബ്യയിൽ വനിതകൾക്കായുള്ള ഫുട്ബോൾ ലീ​​ഗ് തുടങ്ങി. സൗദി സ്‌പോര്‍ട്സ് ഫെഡറേഷന്‍ ചെയര്‍മാന്‍ പ്രിന്‍സ് ഖാലിദ് ബിന്‍ വലീദ് റിയാദിൽ നടന്ന പരിപാടിയിൽ വച്ചാണ് വനിതാ ഫുട്ബോള്‍ ലീ​ഗിന്റെ പ്രഖ്യാപനം നടത്തിയത്. ലീ​ഗിന്റെ ആദ്യ സീസണ്‍ മത്സരങ്ങള്‍ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നടത്തും.

17 വയസ്സിനു മുകളിലുള്ള വനിതകള്‍ക്കായാണ് നിലവിൽ ലീ​ഗ് മത്സരങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് നഗരങ്ങളിലായി നടക്കുന്ന പ്രാഥമിക റൗണ്ടുകള്‍ക്ക് ശേഷം ടീമുകള്‍ നോക്കൗട്ട് റൗണ്ടില്‍ ഏറ്റുമുട്ടും. അവസാനമത്സരത്തില്‍ വിജയികളാകുന്ന ടീമിന് ചാമ്പ്യന്‍ഷിപ്പ് കപ്പ് നല്‍കും. അഞ്ച് ലക്ഷം സൗദി റിയാലാണ് സമ്മാനത്തുക.

വനിതകള്‍ക്കിടയില്‍ സ്‌പോര്‍ട്സ് വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കങ്ങൾ. 16 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി ഫുട്ബോള്‍ മത്സരങ്ങളും മറ്റ്  കായിക മത്സരങ്ങളും പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്. അഞ്ച് വയസ്സ് മുതൽ പ്രായമുള്ള കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട്  'ബിയോണ്ട് ഫുട്ബോള്‍' എന്ന ശീര്‍ഷകത്തില്‍ ഫുട്ബോൾ മത്സരങ്ങൾ അരങ്ങേറും. ഭാവിയിൽ പ്രാദേശിക തലത്തിലെ മത്സരങ്ങലിലേക്ക് ഇവരെ തയ്യാറാക്കുന്നതിന്റെ ഭാ​ഗമായാണ് ഈ പ്രവർത്തനങ്ങൾ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com