23 ഓവറിലും വിക്കറ്റ് വീഴ്ത്താനാവാതെ ഇന്ത്യ, ക്രൈസ്റ്റ്ചര്‍ച്ചില്‍ ബാറ്റിങ്ങിലും കിവീസ് ആധിപത്യം

കിവീസ് ഓപ്പണര്‍മാരെ ഒരുതരത്തിലും അലോസരപ്പെടുത്താനാവാത്തത് ലീഡ് നിലനിര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കില്ലെന്നതിന്റെ സൂചനയാണ് നല്‍കുന്നത്
23 ഓവറിലും വിക്കറ്റ് വീഴ്ത്താനാവാതെ ഇന്ത്യ, ക്രൈസ്റ്റ്ചര്‍ച്ചില്‍ ബാറ്റിങ്ങിലും കിവീസ് ആധിപത്യം

ക്രൈസ്റ്റ്ചര്‍ച്ച്: രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ന്യൂസിലാന്‍ഡിന് ആധിപത്യം നല്‍കി ജാമിസണും, ഓപ്പണര്‍മാരും. 242 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയതിന് പിന്നാലെ ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡ് വിക്കറ്റ് നഷ്ടപ്പെടുത്താതെ ആദ്യ ദിനം അവസാനിപ്പിച്ചു. കളി നിര്‍ത്തുമ്പോള്‍ 23 ഓവറില്‍ 63 റണ്‍സ് എന്ന നിലയിലാണ് കിവീസ്. 

179 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കിപ്പോഴുള്ളത്. എന്നാല്‍ കിവീസ് ഓപ്പണര്‍മാരെ ഒരുതരത്തിലും അലോസരപ്പെടുത്താനാവാത്തത് ലീഡ് നിലനിര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കില്ലെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കണിശത കാണിക്കുന്നുണ്ട്. മെയ്ഡന്‍ ഓവറോടെയാണ് രവീന്ദ്ര ജഡേജ തന്റെ സ്‌പെല്‍ ആരംഭിച്ചത്. ഇത് 

ന്യൂസിലാന്‍ഡ് മണ്ണിലെ കഴിഞ്ഞ 20 ഇന്നിങ്‌സില്‍ ഇത് ആദ്യമായാണ് ഇന്ത്യക്കെതിരെ കിവീസ് ഓപ്പണിങ് കൂട്ടുകെട്ട് 50 റണ്‍സ് പിന്നിടുന്നത്. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ടോം ലാതം 65 പന്തില്‍ നിന്ന് 27 റണ്‍സ് നേടിയും ബ്ലണ്ടല്‍ 73 പന്തില്‍ നിന്ന് 29 റണ്‍സ് നേടിയും പുറത്താവാതെയും നില്‍ക്കുന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ പൃഥ്വി ഷാ, ഹനുമാ വിഹാരി, ചേതേശ്വര്‍ പൂജാര എന്നിവരുടെ അര്‍ധ ശതകങ്ങളാണ് വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ കോഹ് ലി, രഹാനെ, റിഷഭ് പന്ത്, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ നിരാശപ്പെടുത്തിയതോടെ 300ന് അടുത്തേക്ക് സ്‌കോര്‍ എത്തിക്കാമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. ക്രൈസ്റ്റ്ചര്‍ച്ചിലെ പച്ചപ്പ് നിറഞ്ഞ പിച്ചില്‍ നിറഞ്ഞാടി അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത ജാമിസണാണ് പരമ്പര സമനിലയിലാക്കാമെന്ന ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com