63 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ട്, 2016ലെ അത്ഭുത ഇന്നിങ്‌സ് ആവര്‍ത്തിക്കാന്‍ സ്റ്റോക്‌സ്; വില്ലന്‍ കേപ്ടൗണ്‍ 

ഒരു ഓവറില്‍ എട്ട് ഡെലിവറികള്‍ ഉണ്ടായിരുന്ന സമയമാണ് ഇംഗ്ലണ്ട് കേപ്ടൗണില്‍ അവസാനമായി ജയം പിടിച്ചത്
63 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ട്, 2016ലെ അത്ഭുത ഇന്നിങ്‌സ് ആവര്‍ത്തിക്കാന്‍ സ്റ്റോക്‌സ്; വില്ലന്‍ കേപ്ടൗണ്‍ 

കേപ്ടൗണ്‍: ന്യൂലാന്‍ഡ്‌സില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിന് വെള്ളിയാഴ്ച ഇറങ്ങുമ്പോള്‍ 63 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. 1957ന് ശേഷം കേപ്ടൗണില്‍ ഇംഗ്ലണ്ട് ഇതുവരെ ജയത്തിന്റെ രുചി അറിഞ്ഞിട്ടില്ല. 

ഒരു ഓവറില്‍ എട്ട് ഡെലിവറികള്‍ ഉണ്ടായിരുന്ന സമയമാണ് ഇംഗ്ലണ്ട് കേപ്ടൗണില്‍ അവസാനമായി ജയം പിടിച്ചത്. രണ്ട് ഇന്നിങ്‌സിലും ഇംഗ്ലണ്ട് താരം കോളിന്‍ കൗേ്രഡ ബാറ്റിങ്ങില്‍ മികവ് കാണിച്ചപ്പോള്‍ സൗത്ത് ആഫ്രിക്കയെ 312 റണ്‍സിന് തോല്‍പ്പിച്ചു. പക്ഷേ അതിന് ശേഷം ഇവിടെ ജയം തൊടാന്‍ ഇംഗ്ലണ്ടിനായിട്ടില്ല. 

ഇംഗ്ലണ്ട് മാത്രമല്ല, മറ്റ് ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങള്‍ക്കെല്ലാം തലവേദനയാണ് കേപ്പ്ടൗണ്‍ ടെസ്റ്റ്. 1962ല്‍ ഓസ്‌ട്രേലിയയോട് തോറ്റതിന് ശേഷം ഇവിടെ സൗത്ത് ആഫ്രിക്ക തോല്‍വി അറിഞ്ഞിട്ടില്ല. 2016ല്‍ ഇവിടെ ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയും ഏറ്റുമുട്ടിയപ്പോള്‍ ഏകദിന ശൈലിയില്‍ 198 പന്തില്‍ നിന്ന് 258 റണ്‍സാണ് സ്റ്റോക്ക്‌സ് അടിച്ചെടുത്തത്. പറത്തിയത് 11 സിക്‌സുകള്‍. ആറാം വിക്കറ്റില്‍ ബെയര്‍‌സ്റ്റോയുമായി ചേര്‍ന്ന് 399 റണ്‍സിന്റെ റെക്കോര്‍ഡ് പാര്‍ട്ണര്‍ഷിപ്പും തീര്‍ത്തു. 

2016ല്‍ ഇരുടീമും ഒന്നാം ഇന്നിങ്‌സില്‍ 600ന് മുകളില്‍ സ്‌കോര്‍ കണ്ടെത്തി. നാലാം ദിനം മാത്രമാണ് രണ്ട് ടീമുകളുടേയും ഒന്നാം ഇന്നിങ്‌സ് അവസാനിച്ചത്. ഏറ്റവും ഒടുവില്‍ ഇവിടെ കളിച്ച 11 ടെസ്റ്റുകളില്‍ പത്തിലും സൗത്ത് ആഫ്രിക്ക ജയം പിടിച്ചു. 400 ഓവര്‍ മുഴുവന്‍ എറിയുക കേപ്ടൗണില്‍ സംഭവിക്കുക അപൂര്‍വമാണ്. ആദ്യ ടെസ്റ്റ് തോറ്റാണ് ഇംഗ്ലണ്ട് വരുന്നത്. രണ്ടാം ടെസ്റ്റ് അതിലും ദുഷ്‌കരമാവുമെന്ന് വ്യക്തം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com