തകര്‍ന്നടിയല്‍ പതിവാക്കി കേരളം, രണ്ടക്കം കടക്കാതെ ബാറ്റ്‌സ്മാന്മാര്‍; ഹൈദരാബാദിനെതിരെ വിയര്‍ക്കുന്നു

അക്കൗണ്ട് തുറക്കുന്നതിന് മുന്‍പ് രാഹുല്‍ പിയെ രവി കിരണ്‍ മടക്കി. 20 പന്ത് നേരിട്ടിട്ടും റണ്‍സ് കണ്ടെത്താന്‍ രാഹുലിന് കഴിഞ്ഞില്ല
തകര്‍ന്നടിയല്‍ പതിവാക്കി കേരളം, രണ്ടക്കം കടക്കാതെ ബാറ്റ്‌സ്മാന്മാര്‍; ഹൈദരാബാദിനെതിരെ വിയര്‍ക്കുന്നു

ഹൈദരാബാദ്: രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരായ മത്സരത്തില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. 15 ഓവര്‍ പിന്നിടുമ്പോഴേക്കും കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സ് എന്ന നിലയിലാണ്. 

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ എട്ടാം ഓവറിലെ മൂന്നാമത്തെ ഡെലിവറിയില്‍ കേരളത്തിന്റെ ആദ്യ വിക്കറ്റ് വീണു. അക്കൗണ്ട് തുറക്കുന്നതിന് മുന്‍പ് രാഹുല്‍ പിയെ രവി കിരണ്‍ മടക്കി. 20 പന്ത് നേരിട്ടിട്ടും റണ്‍സ് കണ്ടെത്താന്‍ രാഹുലിന് കഴിഞ്ഞില്ല. 12 റണ്‍സായിരുന്നു ഈ സമയം കേരളത്തിന്റെ സ്‌കോര്‍. 

9ാം ഓവറിലെ അവസാന പന്തില്‍ 10 റണ്‍സ് എടുത്ത് നിന്ന സക്‌സേനയും മടങ്ങി. കേരള സ്‌കോര്‍ 32 റണ്‍സില്‍ നില്‍ക്കെ സഞ്ജുവിന് പകരക്കാരനായി ടീമിലേക്ക് എത്തിയ റോഹന്‍ പ്രേം ഡക്കായി പുറത്തായി. കേരള സ്‌കോര്‍ 32 റണ്‍സില്‍ തന്നെ നില്‍ക്കെ റോബിന്‍ ഉത്തപ്പയും മടങ്ങി. 

ആദ്യ 15 ഓവറില്‍ നാല് വിക്കറ്റ് വീണപ്പോള്‍ രണ്ട് വിക്കറ്റും പിഴുതത് രവി കിരണാണ്. ഗുജറാത്തിനെതിരെ തകര്‍ന്ന് തരിപ്പണമായാണ് കേരളം രഞ്ജി ട്രോഫിയിലെ നാലാം ഘട്ട മത്സരത്തിന് ഇറങ്ങിയത്. കഴിഞ്ഞ സീസണില്‍ സെമിയിലെത്തിയ കേരളത്തിന് ഈ സീസണിലെ ആദ്യ കളിയില്‍ ഡല്‍ഹിക്കെതിരെ പുറത്തെടുത്തതൊഴിച്ചാല്‍ മികച്ച പ്രകടനം നടത്താനായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com