പുതു വര്‍ഷത്തില്‍ അടിമുടി മാറ്റം, കിടിലന്‍ ഹെയര്‍ സ്റ്റൈലുമായി കോഹ് ലി

പ്രമുഖ ഹെയര്‍ സ്റ്റൈലിസ്റ്റായ ആലിം ഹാക്കിം ആണ് ഇന്ത്യന്‍ നായകന്റെ പുതിയ ഹെയര്‍ സ്റ്റൈലിന് പിന്നില്‍
പുതു വര്‍ഷത്തില്‍ അടിമുടി മാറ്റം, കിടിലന്‍ ഹെയര്‍ സ്റ്റൈലുമായി കോഹ് ലി

ന്യൂഡല്‍ഹി: പുതിയ ട്രെന്‍ഡുകള്‍ക്ക് തുടക്കമിടുന്നതില്‍ വിരാട് കോഹ് ലി എന്നും മുന്‍പിലുണ്ട്. പുതുവര്‍ഷത്തില്‍ പുതിയ ഹെയര്‍സ്റ്റൈലുമായാണ് കോഹ് ലി ഇപ്പോള്‍ ആരാധകര്‍ക്ക് മുന്‍പിലേക്കെത്തുന്നത്. 

ഇരുവശങ്ങളിലും പറ്റെ മുടി വെട്ടി, സ്‌പോര്‍ട്ടിങ് ലുക്കിലാണ് കോഹ് ലി പുതുവര്‍ഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രമുഖ ഹെയര്‍ സ്റ്റൈലിസ്റ്റായ ആലിം ഹാക്കിം ആണ് ഇന്ത്യന്‍ നായകന്റെ പുതിയ ഹെയര്‍ സ്റ്റൈലിന് പിന്നില്‍. 

പുതിയ ലുക്കിലെ ചിത്രങ്ങളുമായി കോഹ് ലി ഇന്‍സ്റ്റഗ്രാമിലെത്തി. കോഹ് ലിയുടെ ഹെയര്‍സ്‌റ്റൈല്‍ ഇനി ടീമിനുള്ളിലെ ആരെല്ലാം അനുകരിക്കും എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ജനുവരി അഞ്ചിന് ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പര തുടങ്ങുന്നതിന് മുന്‍പായാണ് കോഹ് ലിയുടെ രൂപ മാറ്റം. 

ഗുവാഹത്തിയില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ ട്വന്റി20ക്കായി വെള്ളിയാഴ്ച ഇന്ത്യന്‍ സംഘം ഇവിടെയെത്തും. രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് കോഹ് ലി നേടുന്ന റണ്‍സിലേക്ക് തന്നെയാവും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ. ഓപ്പണിങ്ങില്‍ രോഹിത്തിന് പകരം സഞ്ജുവിനെ ഇറക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com